2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സിനിമ സെറ്റ് തകര്‍ത്ത സംഭവം: ഒരാള്‍ അറസ്റ്റില്‍, മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി

കാലടി: മിന്നല്‍ മുരളി സിനിമ സെറ്റ് തകര്‍ത്ത സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. സംഭവത്തിന് നേതൃത്വം നല്‍കിയ എഎച്ച്പി പ്രവര്‍ത്തകന്‍ രതീഷ് ആണ് അറസ്റ്റിലായത്.

രതീഷിന്റെ ഗൂഢാലോചനയിലാണ് സെറ്റ് തകര്‍ത്തത് എന്നാണ് പൊലിസിന്റെ കണ്ടെത്തല്‍. എന്‍ ജെ സോജന്‍ അഡീഷണല്‍ എസ്.പിയുടെ നേതൃത്വത്തിലുളള അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അന്വേഷണസംഘം ചോദ്യം ചെയ്തുവരികയാണ്.മറ്റ് നാല് പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

നിരവധി കേസുകളിലെ പ്രതിയാണ് രതീഷ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലടിയില്‍ സനല്‍ എന്നയാളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിലും ഇയാള്‍ പ്രതിയാവുകയും ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. 

കാലടി മണപ്പുറത്ത് കെട്ടിയ ക്രിസ്ത്യന്‍ പളളിയുടെ സിനിമാ സെറ്റാണ് ബജ്റംഗ്ദള്‍ ഭാഗികമായി പൊളിച്ച് നീക്കിയത്. ക്ഷേത്രത്തിനു മുന്നില്‍ പള്ളിയുടെ സെറ്റ് ഇട്ടതാണ് കാരണം. സെറ്റ് തകര്‍ത്ത സംഭവം ചിത്രങ്ങള്‍ സഹിതം എ.എച്ച്.പി ജനറല്‍ സെക്രട്ടറി ഹരി പാലോട്
ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ലോക്ക് ഡൗണിന് മുന്‍പാണ് സെറ്റ് ഇട്ടിരുന്നത്. സെറ്റിട്ടെങ്കിലും ഷൂട്ടിംഗ് നടന്നിരുന്നില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.