2018 December 11 Tuesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

മന്ത്രിമാരുടെയും എം.എല്‍.എ മാരുടെയും ശമ്പളം വര്‍ധിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പളം വര്‍ധിക്കും. 38,000 രൂപയുടെ വര്‍ധനവാണ് മന്ത്രിമാരുടെ ശമ്പളത്തിലുണ്ടായത്. 52,000 രൂപയില്‍ നിന്നും 90,000 രൂപയാക്കിയാണ് ഉയര്‍ത്തിയത്. എം.എല്‍.എമാരുടെ ശമ്പളവും വര്‍ധിപ്പിച്ചു. 23,000 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 39,000 രൂപയില്‍ നിന്നും 62,000 രൂപ ആയി എം.എല്‍.എമാരുടെ ശമ്പളം.

ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. ബില്ല് ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.