2019 March 22 Friday
തന്റെ അനുഗ്രഹങ്ങള്‍ കൊണ്ട് ഞങ്ങളെ ധാരാളം വെള്ളം കുടിപ്പിക്കുകയും ഞങ്ങളുടെ ദോശങ്ങള്‍ കാരണം അതിനെ ഉപ്പു രുചിയുള്ളതാക്കുകയും ചെയ്യാത്ത അല്ലാഹുവിനാണ് സര്‍വസ്‌തോത്രങ്ങളും -മുഹമ്മദ് നബി(സ)

മന്ത്രിമാരുടെ വിദേശയാത്ര നിഷേധം; കേന്ദ്രത്തിന് കേരളത്തിനോട് പ്രത്യേക നിലപാടെന്ന് മുഖ്യമന്ത്രി

  • വിദേശയാത്രയ്ക്ക് പോകുന്നത് യാചിക്കാനല്ല

തിരുവനന്തപുരം: കേരളത്തിന്റെ പുനഃര്‍നിര്‍മാണത്തിനായി ധനശേഖരണാര്‍ഥമുള്ള മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശയാത്രയ്ക്ക് ആദ്യം അനുമതി നല്‍കിയ കേന്ദ്രം പിന്നീട് അത് നിഷേധിക്കുന്നത് മുട്ടാപ്പോക്ക് നയമാണ്.

ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി നരേന്ദ്രമോദി ഇരുന്ന സമയത്ത് ഗുജറാത്തിലുണ്ടായ ദുരന്തത്തില്‍ വിദേശ സഹായം സ്വീകരിച്ചിട്ടുണ്ട്. പിന്നെ കേരളത്തിനോട് മാത്രം എന്താണ് പ്രത്യേക നിലപാടെന്നും മുഖ്യമന്ത്രി ചോദിച്ചു. മറ്റു രാജ്യങ്ങളില്‍ പോകുന്നത് യാചിക്കാനാല്ല. നമ്മുടെ സഹോദരങ്ങളെ കാണാനാണ്. അവര്‍ സഹായിക്കാന്‍ തയ്യാറാണ്. പൂജാ അവധിയായതിനാല്‍ മന്ത്രിമാര്‍ ഒന്നിച്ചു പോയാലും ഒന്നും സംഭവിക്കുമായിരുന്നില്ലെന്നും പിണറായി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.