2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ക്വാറന്റൈനിലുള്ളവര്‍ നിര്‍ദേശം ലംഘിച്ചു: അതിര്‍ത്തിയെന്ന നിലയില്‍ പാലക്കാട് കൂടുതല്‍ ശ്രദ്ധവേണമെന്ന് മന്ത്രി എ.കെ ബാലന്‍

പാലക്കാട്: ജില്ലയില്‍ സമൂഹവ്യാപനത്തിന്റെ ആശങ്ക ശക്തിപ്പെടുന്നതായി മന്ത്രി എ.കെ ബാലന്‍. ഇന്ന് അഞ്ച് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ പാലക്കാട് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 53 ആയി. അതിര്‍ത്തി ജില്ലയായതിനാല്‍ പാലക്കാട് കാര്യമായ മുന്‍കരുതല്‍ വേണമെന്നും വലിയ ഇടപെടല്‍ ആവശ്യമാണെന്നും എ.കെ. ബാലന്‍ വ്യക്തമാക്കി.

പ്രവാസികളെക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവരെയാണെന്നും നിരീക്ഷണത്തിലുള്ളവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്ന സാഹചര്യമുണ്ടെന്നും മന്ത്രി പറഞ്ഞു. നിരോധനാജ്ഞ പ്രഖ്യാപിച്ചത് ജില്ലയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ്. രോഗം പടരുന്ന സാഹചര്യത്തില്‍ ഇത് നീട്ടേണ്ട സാഹചര്യമുണ്ടോയെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.