2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

മന്ത്രി എ.കെ ബാലന്‍ ഇടപെട്ട് യോഗ്യതയില്ലാത്തവര്‍ക്ക് നിയമനം നല്‍കിയെന്ന് യൂത്ത്‌ലീഗ്

 

കോഴിക്കോട്: മന്ത്രി എ.കെ ബാലന്‍ ഇടപെട്ട് കിര്‍ത്താഡ്‌സില്‍ യോഗ്യതയില്ലാത്തവര്‍ക്ക് നിയമനം നല്‍കിയെന്ന ആരോപണവുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മണിഭൂഷണ്‍ അടക്കമുളളവര്‍ക്ക് ലക്ചററായി പ്രൊബേഷന്‍ ഡിക്ലര്‍ചെയ്ത് സ്ഥിര നിയമനം നല്‍കി. നിയമനം വിവിധ വകുപ്പുകളുടെ എതിര്‍പ്പ് മറി കടന്നാണെന്നും ഫിറോസ് ആരോപിച്ചു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കിര്‍ത്താഡ്‌സില്‍ സെപ്ഷ്യല്‍ റൂളില്‍ പറയുന്ന പി.എച്ച്.ഡി,എംഫില്‍ യോഗ്യതയില്ലാതെ നാല് പേരുടെ നിയമനം സ്ഥിരപ്പെടുത്തിയത് ക്രമവിരുദ്ധമാണെന്നാണ് ഫിറോസിന്റെ ആരോപണം. മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായ മണിഭൂഷന് വേണ്ടിയാണ് റൂള്‍ 39 ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ ക്രമക്കേട് നടത്തിയതെന്നും ഫിറോസ് കുറ്റപ്പെടുത്തി.

ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട് ജെയിംസ് മാത്യു എം.എല്‍.എയുടേതായി താന്‍ പുറത്ത് വിട്ട പരാതി ശരിയാണെന്ന് ജെയിംസ് മാത്യു വാര്‍ത്താ സമ്മേളനത്തില്‍ പുറത്തു വിട്ട രേഖകളില്‍ നിന്ന് വ്യക്തമാണ്. വ്യാജ രേഖ ചമച്ചുവെന്ന ആരോപണം ഫിറോസ് തള്ളി. അഴിമതിക്ക് എതിരെ താന്‍ നടത്തുന്ന പോരാട്ടത്തിന് ലീഗ് അധ്യക്ഷന്‍ നേരിട്ട് വിളിച്ച് പിന്തുണ അറിയിച്ചതായും ഫിറോസ് അവകാശപ്പെട്ടു.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.