2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

മിനയില്‍ തിളങ്ങി വിഖായ

മിന: ഹാജിമാര്‍ക്ക് കൈത്താങ്ങായി മിനയില്‍ വിഖായ നടത്തുന്ന സേവനം ആരെയും ആശ്ചര്യപെടുത്തുന്നു. ആദ്യ ഇന്ത്യന്‍ ഹാജി വന്നത് മുതല്‍ സജീവമായിരുന്നു മക്ക വിഖായ ടീം. ഹജ്ജ് കര്‍മങ്ങള്‍ ആരംഭിച്ചു അറഫ ദിനം കഴിഞ്ഞതോടെ മിനയിലേക്ക് സഊദിയുടെ വിവിധ പ്രവിശ്യകളില്‍ നിന്നുള്ള വളണ്ടണ്ടിയര്‍മാരും എത്തുകയായിരുന്നു. മിനയില്‍ ഇന്ത്യന്‍ ഹാജിമാര്‍ക്കും പ്രത്യേകിച്ച് മലയാളി ഹാജിമാര്‍ക്കും താങ്ങും തണലുമായി ആയിരത്തോളം വിഖായ വളണ്ടണ്ടിയര്‍മാരാണ് സേവനത്തിലേര്‍പ്പെട്ടിരിക്കുന്നത്.

വഴിതെറ്റിയതോ ക്ഷീണിതരോ ആയ ഹാജിമാര്‍ക്ക് ദേശമോ ഭാഷയോ വര്‍ണമോ നോക്കാതെ സഹായം നല്‍കുകയാണ് വിഖായ. വിഖായയെ കൂടാതെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സാമൂഹ്യ സംഘടനകളുടെയും നേതൃത്വത്തിലും ഹജ്ജ് സേവനം നടക്കുന്നുണ്ട്. വെള്ളിയാഴ്ച അവസാന ഹാജിയും മിന വിട്ടു പോകുന്നത് വരെ ഇവരുടെ സേവനം ലഭ്യമാകും.

 


 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.