2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

മിനായില്‍ സേവനത്തോടൊപ്പം പ്രാര്‍ത്ഥനയുമായി മിനയിലെ വിഖായ ക്യാമ്പ്

സമസ്ത നേതാക്കള്‍ ക്യാമ്പ് സന്ദര്‍ശിച്ചു

 

 

മിന: ലോകത്തിന്റെ അഷ്ട ദിക്കുകളില്‍ നിന്നെത്തിയ വിവിധ ദേശക്കാരും ഭാഷക്കാരുമായ അല്ലാഹുവിന്റെ അഥിതികളായ ഹാജിമാര്‍ക്ക് വിഖായ വളണ്ടിയര്‍മാര്‍ നടത്തുന്ന നിസ്വാര്‍ത്ഥ സേവനം സ്ത്യുത്യര്‍ഹമാണെന്നു സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ വി.മൊയീന്‍ കുട്ടി മാസ്റ്റര്‍ പറഞ്ഞു. മിനായില്‍ വഴി തെറ്റിയ ഹാജിമാര്‍ക്ക് വഴി കാണിച്ചു കൊടുക്കുക, കഞ്ഞി വിതരണം ചെയ്യുക, വൈദ്യ സഹായം ലഭ്യമാക്കുക തുടങ്ങിയവ ഏറെ പുണ്യകരമാണെന്നു അദ്ദേഹം പറഞ്ഞു.

മിനായിലും മറ്റും സേവനം ചെയ്യുന്ന വളണ്ടിയര്മാര്ക്ക് വേണ്ടി ഹാജിമാര്‍ എപ്പോഴും പ്രാര്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. മിനായിലെ വിഖായ ക്യാമ്പില്‍ വെച്ച് നടന്ന ‘വിഖായ മീറ്റ്’ പരിപാടി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത ഇസ്‌ലാമിക് സെന്റര് സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ അധ്യക്ഷത വഹിച്ചു. കേരളത്തില്‍ പ്രളയബാധിതര്‍ക്കു വേണ്ടി ചടങ്ങില്‍ വെച്ച് പ്രാര്‍ത്ഥന നടത്തി.

ബഷീര്‍ ഫൈസി ദേശമംഗലം മുഖ്യ പ്രഭാഷണം നടത്തി. തങ്ങളുടെ വിലപ്പെട്ട സമയവും ആരോഗ്യവും ഹാജിമാര്‍ക്ക് വേണ്ടി സമര്‍പ്പിച്ചു സേവനം ചെയ്യുന്ന വിഖായ വളണ്ടിയര്‍മാരുടെ സേവനം ഏറെ മഹത്വമുള്ളതാണെന്നു അദ്ദേഹം പറഞ്ഞു. മിര്‍ഷാദ് യമാനി ചാലിയം ആമുഖ പ്രഭാഷണം നടത്തി. ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി വളന്റിയര്‍മാക്ക് വേണ്ട നസീഹത് നല്‍കി. അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ , അബ്ദുറഷീദ് ഫൈസി വെള്ളായക്കോട്, ഡോ. ജാബിര്‍ ഹുദവി, അബ്ദുറഹ്മാന്‍ മൗലവി ഓമാനൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിശിഷ്ട സേവനത്തിനു സഊദി സര്‍ക്കാരിന്റെ പ്രശംസ പിടിച്ചു പറ്റിയ വിഖായ വളണ്ടിയര്‍ കബീര്‍ കാസര്‍കോടിനെ ചടങ്ങില്‍ വെച്ച് ആദരിച്ചു. എസ്.ഐ.സി.നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് സെക്രട്ടറി അറക്കല്‍ അബ്ദുറഹ്!മാന്‍ മൗലവി സ്വാഗതവും ക്യാമ്പ് അമീര്‍ മുസ്തഫ ദാരിമി ജിസാന്‍ നന്ദിയും പറഞ്ഞു. ദില്‍ഷാദ് കാടാമ്പുഴ, മുനീര്‍ ഫൈസി, അന്‍വര്‍ ഹുദവി, ഫരീദ് ഐക്കരപ്പടി, അബ്ദു റഷീദ് മണിമൂളി, നൗഫല്‍ ഫൈസി ഖമീഷ് മുശൈത്, സലിം നിസാമി ജിദ്ദ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.