2019 October 19 Saturday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

അഭയാര്‍ഥികളുമായി പുറപ്പെട്ട ലിബിയന്‍ ബോട്ട് മുങ്ങി; 150ഓളം പേര്‍ മരിച്ചു

 

ട്രിപ്പോളി: അഭയാര്‍ഥികളും കുടിയേറ്റക്കാരുമായി യൂറോപ്പിലേക്ക് പുറപ്പെട്ട ലിബിയന്‍ ബോട്ട് മുങ്ങി 150ഓളം പേര്‍ മുങ്ങിമരിച്ചു. രണ്ടു ബോട്ടുകളിലായി 300ഓളം 
പേരാണ് ഉണ്ടായിരുന്നത്. ലിബിയന്‍ തലസ്ഥാനമായി ട്രിപ്പോളിയില്‍ നിന്ന് പുറപ്പെട്ട ബോട്ട് 120 കിലോമീറ്റര്‍ അകലത്തില്‍വച്ച് മെഡിറ്ററേനിയന്‍ കടലിലാണ് മുങ്ങിയത്.

134 പേരെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും ലിബിയന്‍ കോസ്റ്റ്ഗാര്‍ഡിന്റെ വക്താവ് അയ്യൂബ് ഖാസിം പറഞ്ഞു. നീന്തിരക്ഷപ്പെടാന്‍ ശ്രമിച്ചവരെ പ്രാദേശിക മീന്‍പിടിത്തക്കാര്‍ ലിബിയന്‍ തീരത്തേക്ക് എത്തിച്ചിട്ടുണ്ടെന്ന് യുഎന്‍ വക്താവ് ചാര്‍ലി യക്‌സലി അറിയിച്ചു.

മെഡിറ്ററേനിയന്‍ കടലില്‍ ഈ വര്‍ഷം നടന്ന ഏറ്റവും വലിയ ദുരന്തമാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. ഏകദേശം 150ഓളം സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടിയേറ്റക്കാരും അഭയാര്‍ഥികളുമാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News