2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നാട്ടിലേക്ക് പോകണമെന്നാവശ്യം: പത്തനംതിട്ടയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതിഷേധിക്കുന്നു

പത്തനംതിട്ട: നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ടയിലെ കണ്ണങ്കരയില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം.
നാട്ടിലേക്ക് ബസ് ഏര്‍പ്പെടുത്തണമെന്നാണ് ബിഹാര്‍ സ്വദേശികളായ തൊഴിലാളികളുടെ ആവശ്യം. പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.

ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ല.എങ്ങനെയെങ്കിലും നാട്ടിലേക്ക് പോകണം’. അനുമതി മാത്രം തന്നാല്‍ മതിയെന്നും തൊഴിലാളികള്‍ പറയുന്നു.
ഈ ആവശ്യവുമായി മുന്നോട്ട് വരുമ്പോഴെല്ലാം ശരിയാക്കാമെന്ന വാഗ്ദാനം നല്‍കി തങ്ങളെ അനുനയിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

നേരത്തെയും ഇവിടെ തൊഴിലാളികളുടെ പ്രതിഷേധമുണ്ടായിരുന്നു. അന്ന് പൊലീസ് ഇടപെട്ടാണ് ഇവരെ തിരിച്ചയച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.