2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

രാജസ്ഥാനില്‍ മിഗ് 27 വിമാനം അപകടത്തില്‍പ്പെട്ടു; പൈലറ്റ് രക്ഷപ്പെട്ടു

 

ജയ്പൂര്‍: ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ മിഗ് 27 യുദ്ധവിമാനം അപകടത്തില്‍പ്പെട്ടു. രാജസ്ഥാന്‍ ജയ്‌സല്‍മേര്‍ ജില്ലയിലെ പൊഖ്‌റാനിലുള്ള ഇറ്റാ ഗ്രാമത്തിലാണ് അപകടം. പൈലറ്റ് രക്ഷപ്പെട്ടതായി പ്രതിരോധ മന്ത്രാലയം വക്താവ് അറിയിച്ചു.

അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടു. മറ്റ് ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.