2020 February 24 Monday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

2017 ല്‍ രാജ്യത്തുണ്ടായത് 822 കലാപങ്ങള്‍; 111 പേര്‍ കൊല്ലപ്പെട്ടുവെന്ന് ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്ത് കലാപങ്ങള്‍ അടിക്കടി വര്‍ധിക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. 2017 ല്‍ രാജ്യത്തുണ്ടായത് 822 വര്‍ഗീയ കലാപങ്ങളാണ്. ഇതില്‍ 111 പേര്‍ കൊല്ലപ്പെടുകയും ചെയ്തു.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സരാജ് ഗംഗാറാം ആശിറാണ് ഇക്കാര്യം രാജ്യസഭയില്‍ അറിയിച്ചത്.

2016 ല്‍ 703 വര്‍ഗീയ കലാപങ്ങളിലായി 86 പേര്‍ കൊല്ലപ്പെട്ടു. 2015 ല്‍ 751 കലാപങ്ങളിലായി 97 പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു.

എന്നാല്‍, കലാപങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്രം പൂര്‍ണമായും കയ്യൊഴിഞ്ഞു. സമാധാനവും ക്രമസമാധാന പാലനവും സംസ്ഥാന സര്‍ക്കാരുകളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും ചുമതലയാണെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.

ഇന്റലിജന്‍സ് പങ്കുവച്ചും കൃത്യമായ ഉപദേശങ്ങളും മുന്നറിയിപ്പുകളും നല്‍കിയും കേന്ദ്ര സര്‍ക്കാര്‍ ഇവരെ സഹായിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.