2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

എന്‍.എസ്.ജി അംഗത്വത്തിന് ഇന്ത്യക്ക് പൂര്‍ണ പിന്തുണയെന്ന് മെക്‌സിക്കോ

മെക്‌സികോ സിറ്റി: ആണവ വിതരണ ഗ്രൂപ്പില്‍ (എന്‍.എസ്.ജി) അംഗത്വം ലഭിക്കുന്നതിന് വേണ്ടി ഇന്ത്യക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് എന്റികോ പെനാറിറ്റോ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചക്ക് മുമ്പാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. മെക്‌സിക്കോയുടെ പിന്തുണയ്ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു. മെക്‌സിക്കോയുമായി അന്താരാഷ്ട്ര സൗരോര്‍ജ സഹകരണം ശക്തിപ്പെടുത്തുമെന്ന് നരേന്ദ്ര മോദി പറഞ്ഞു.. എന്‍.എസ്.ജി അംഗത്വത്തിന് വേണ്ടി നേരത്തെ അമേരിക്കയും സ്വിറ്റ്‌സര്‍ലാന്‍ഡും ഇന്ത്യക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.