2019 June 19 Wednesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

ഉല്‍ക്കയോ റഷ്യന്‍ സാറ്റലൈറ്റോ? ആകാശത്തിലെ തീഗോളത്തെപ്പറ്റി ചൂടേറിയ ചര്‍ച്ച

 

ന്യൂസിലന്‍ഡ് വടക്കെ ഐലന്റിനു മുകളിലുള്ള ആകാശത്ത് ശനിയാഴ്ച രാത്രി ഒരു തീഗോളം രൂപപ്പെട്ടു. അത് ഉല്‍ക്കയാണോ അതോ റഷ്യല്‍ സാറ്റലൈറ്റാണോ എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ ശാസ്ത്രലോകത്തും സോഷ്യല്‍മീഡിയയിലും നടക്കുന്നത്.

ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ഉണ്ടായി. ശനിയാഴ്ച രാത്രി ഒന്‍പത് മണിക്കാണ് തോരങ്കയെ ചുറ്റിവളഞ്ഞ് തീഗോളം പ്രത്യക്ഷപ്പെട്ടത്.

തീഗോളം നീങ്ങിയതിനുശേഷം ശബ്ദം കേട്ടതായും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ പിന്നീടാണ് ഇതേപ്പറ്റിയുള്ള ചര്‍ച്ചകള്‍ വഴിതിരിഞ്ഞത്. ഉല്‍ക്കയാണോ അതോ റഷ്യയുടെ ഉപഗ്രമാണോയെന്നാണ് ചര്‍ച്ച.

അതൊരു റഷ്യന്‍ ഉപഗ്രമാണെന്നാണ് ഭൗതികശാസ്ത്ര പ്രൊഫസര്‍ റിച്ചാര്‍ഡ് ഈസ്റ്റര്‍, ഓട്ടൊഗോ മ്യൂസിയത്തിന്റെ ഡയറക്ടര്‍ ആയിരുന്ന ഇയാന്‍ ഗ്രിഫിന്‍ എന്നിവരുള്‍പ്പടെയുള്ള ചില വിദഗ്ധര്‍ പറയുന്നത്.

മറ്റുചിലരാവട്ടേ, ഇതിനെ ഒരു ഉല്‍ക്കാവര്‍ഷം ആയിട്ടാണ് കണക്കാക്കുന്നത്. സാറ്റലൈറ്റ് സിദ്ധാന്തം തള്ളിക്കളയാനാവില്ലെങ്കിലും, തീഗോളം ഉല്‍ക്കയാവാനാണ് കൂടുതല്‍ സാധ്യതയെന്നാണ് അക്ക്‌ലാന്റ് ആസ്‌ട്രോണമിക്കല്‍ സൊസൈറ്റി പ്രസിഡന്റ് ബില്‍ തോമസ് പറയുന്നത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.