2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

വംശീയാധിക്ഷേപം; മെസൂട് ഓസില്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു

മ്യൂനിക്ക്: ജര്‍മന്‍ ഫുട്‌ബോള്‍ താരം മെസൂട് ഓസില്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. വംശീയധിക്ഷേപം ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ക്ക് വിധേയനായതിനാലാണ് താരം വിരമിക്കുന്നത്. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദുഗാനോടൊപ്പം ഫോട്ടോ എടുത്തതിന്റെ പേരിലാണ് ഓസിലിന് ആരോപണങ്ങള്‍ നേരിടേണ്ടി വന്നത്. ലോകകപ്പ് തുടങ്ങും മുമ്പേ ചൂടുപിടിച്ച രാഷ്ട്രീയ-കായിക വിവാദത്തിനൊടുവിലാണ് താരത്തിന്റെ നടപടി.

ഞാനൊരു പ്രഫഷനല്‍ ഫുട്‌ബോള്‍ താരമാണ്. എന്റെ കുടുബാഗങ്ങളുടെ രാജ്യത്തെ പരമോന്നത നേതാവിനൊപ്പമുള്ള ഫോട്ടോ എന്നെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ നിലപാടോ തെരഞ്ഞെടുപ്പ് പ്രഖ്യാപനമോ അല്ല, ആദരം മാത്രമാണ്. അതിനുപ്പുറം ഒന്നുമില്ലെന്നും താരം വ്യക്തമാക്കി. എന്നാല്‍, ഇതിന്റെ പേരില്‍ ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഉള്‍പ്പെടെ ഒട്ടേറെ മേഖലയില്‍ നിന്നും എതിര്‍പ്പുകളുണ്ടായി. ഇനിയും ഞാന്‍ ജര്‍മന്‍ ജഴ്‌സി ധരിക്കുന്നത് അവര്‍ക്കിഷ്ടമില്ലെന്ന് മനസിലായി. ഞാന്‍ ഫുട്‌ബോളില്‍ അരങ്ങേറിയത് മുതല്‍ ഇതുവരെ നേടിയതെല്ലാം സകലരും മറന്നു പോയിരിക്കുന്നു.

ഫിഫ എന്ന സംഘടന വിശാല കാഴ്ചപാടുള്ള സംഘടനയാണ്. വിവിധ വംശപാരമ്പര്യമുള്ള കളിയാണ് ഫുട്‌ബോള്‍. വംശീയധിക്ഷേപത്തില്‍ അഭിരമിക്കുന്നവരെ ഇത്തരം സംഘടനകളില്‍ ഉള്‍പ്പെടുത്തരുത്. ഈ സാഹചര്യത്തില്‍ ജര്‍മന്‍ ടീമില്‍ തുടരുന്നതില്‍ അര്‍ഥമില്ല. താന്‍ വലിയ ഹൃദയവേദനയോടെയാണ് ഈ തീരുമാനമെടുത്തതെന്നും ഓസില്‍ വ്യക്തമാക്കി.

രാജ്യാന്തര ഫുട്‌ബോൡ നിന്നും വിരമിച്ചെങ്കിലും ഓസില്‍ ക്ലബ്ബ് ഫുട്‌ബോളില്‍ തുടരും. ആര്‍സനല്‍ ക്ലബ്ബ് താരമായ ഓസില്‍ ജര്‍മനിക്ക് വേണ്ടി 92 കളികളില്‍ നിന്നും 23 ഗോളുകള്‍ നേടിയിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.