2019 September 23 Monday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്

എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക്

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം 6000രൂപ സ്‌കോളര്‍ഷിപ്പുനല്‍കുന്ന നാഷനല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം.www.scert.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം.
കേരളത്തിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂള്‍ കുട്ടികള്‍ക്ക് നവംബര്‍ 17ന് പരീക്ഷ എഴുതാം. സ്‌കൂള്‍ പ്രിന്‍സിപ്പല്‍വഴി ഈമാസം 25നകം ഓണ്‍ലൈന്‍ അപേക്ഷസമര്‍പ്പിക്കണം. അപേക്ഷ ഫീസില്ല.  7ാം ക്ലാസ് വര്‍ഷാവസാന പരീക്ഷയില്‍ 55%എങ്കിലും മാര്‍ക്ക് വേണം. പട്ടിക വിഭാഗം 50%.
രക്ഷിതാവിന്റെ വാര്‍ഷിക വരുമാനം ഒന്നരലക്ഷം കവിയരുത്.
9-12 ക്ലാസുകളിലായി 4വര്‍ഷം 12,000രൂപ വീതം വാര്‍ഷിക സ്‌കോളര്‍ഷിപ്.

2മള്‍ട്ടിപ്പിള്‍ ചോയ്‌സ് ഭാഗങ്ങളുള്ള 90 മിനിറ്റ് പേപ്പര്‍.40% മാര്‍ക്ക് നേടണം പട്ടികവിഭാഗം 32% നേടിയാല്‍ മതി.
വിവരങ്ങള്‍ക്ക്: 0471-2346113

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.