2020 August 10 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ലോക് താന്ത്രിക് ജനതാദളുമായി ലയനത്തിന് തയ്യാറെന്ന് ജെ.ഡി.എസ്

തിരുവനന്തപുരം: ലോക് താന്ത്രിക് ജനതാദളുമായി(എല്‍.ജെ.ഡി) ലയനത്തിന് തയ്യാറെന്ന് ജെ.ഡി.എസ്. ഇതുസംബന്ധിച്ച് എല്‍.ജെ.ഡി നേതാവ് വിരേന്ദ്രകുമാര്‍ എം.പിയുമായി പ്രാഥമിക ചര്‍ച്ച നടത്തിയെന്ന് ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷന്‍ സി.കെ നാണു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജെ.ഡി.എസ്. സംസ്ഥാന സമിതിയിലും ലയനം വേണമെന്ന അഭിപ്രായമുയര്‍ന്നു. ലയനത്തിന് തടസമില്ലെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും പ്രതികരിച്ചു.

ലയന കാര്യങ്ങള്‍ക്ക് എല്‍.ജെ.ഡി അഞ്ചംഗ സമിതിക്ക് രൂപം നല്‍കിയിരുന്നു. തിരുവനന്തപുരത്ത് ചേര്‍ന്ന ജെ.ഡി.എസ് സംസ്ഥാന സമിതി ലയനത്തിന് അനുകൂല നിലപാടെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.