2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

സത്യപ്രതിജ്ഞാ തിയ്യതി പ്രഖ്യാപിച്ച് യെദ്യൂരപ്പ; മാനസിക തകരാറെന്ന് സിദ്ധരാമയ്യയുടെ മറുപടി

ബംഗളൂരു: തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ താന്‍ ‘സത്യപ്രതിജ്ഞ ചെയ്യുന്ന തിയ്യതി’ വരെ പ്രഖ്യാപിച്ച് ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥി യെദ്യൂരപ്പ. ഈമാസം 17ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് യെദ്യൂരപ്പയുടെ പ്രഖ്യാപനം.

ഇതേപ്പറ്റി ചോദിച്ചപ്പോള്‍ സിദ്ധരാമയ്യ പ്രതികരിച്ചത്: ”മാനസിക തകരാറാണ്” എന്നാണ്.

അതേസമയം, 130+ സീറ്റുകള്‍ ലഭിക്കുമെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും അവകാശപ്പെട്ടു. ഒറ്റയ്ക്ക് ഭരിക്കുമെന്നാണ് ബി.ജെ.പിയുടെ അവകാശവാദം.

എന്നാല്‍ ബഹുഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് തന്നെ വീണ്ടും അധികാരത്തിലേറുമെന്ന് ഉറപ്പുണ്ടെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.