2020 February 26 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഒരു പാക്കറ്റ് മുളകുപൊടി മോഷ്ടിച്ചെന്ന്, വീട്ടമ്മയെ സൂപ്പര്‍ മാര്‍ക്കറ്റില്‍ തടങ്കലിലിട്ടത് ഏഴു മണിക്കൂര്‍, രണ്ടു ജീവനക്കാര്‍ അറസ്റ്റില്‍

നാദാപുരം: ഒരു പാക്കറ്റ് മുളകുപൊടി മോഷ്ടിച്ചെന്നാരോപിച്ച് വീട്ടമ്മയെ സൂപ്പര്‍മാര്‍ക്കറ്റില്‍ തടഞ്ഞുവെച്ചത് ഏഴു മണിക്കൂര്‍. നാദാപുരത്തെ റുബിയാന്‍ സൂപ്പര്‍മാര്‍ക്കറ്റിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. സംഭവത്തില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ രണ്ടു ജീവനക്കാരെ പൊലിസ് അറസ്റ്റ് ചെയ്തു. അബ്ദുസമദ്, കുഞ്ഞബ്ദുള്ള എന്നീ ജീവനക്കാരെയാണ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാവിലെയാണ് വീട്ടമ്മയ്ക്ക് ദുരനുഭവമുണ്ടായത്. രാവിലെ സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയ ഇവരെ തടഞ്ഞുവെച്ചവര്‍ ഒരു പാക്കറ്റ് മുളകുപൊടിയുടെ പേരില്‍ ഉച്ച കഴിഞ്ഞ് മൂന്നുമണിയോടെയാണ് വിട്ടയക്കുന്നത്. ബില്ലില്‍ ഇല്ലാത്ത മുളകുപൊടി പാക്കറ്റ് എടുത്തു എന്നാരോപിച്ചായിരുന്നു പീഡനം. ശാരീരികമായി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും അശ്ലീല ചുവയോടെ സംസാരിച്ചെന്നും വീട്ടമ്മ പരാതി പറയുന്നു. സൂപ്പര്‍മാര്‍ക്കറ്റിലെ പുറകിലെ മുറിയില്‍ വെച്ചാണ് രണ്ട് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയത്.

പലതവണയായി ബില്ലില്‍ ഇല്ലാത്ത സാധനങ്ങള്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. ഇതെഴുതി നല്‍കാന്‍ ഇവരോട് ഇവര്‍ ആവശ്യപ്പെട്ടു, എഴുതി നല്‍കാത്തതിനാലാണ് ഏഴു മണിക്കൂര്‍ തടഞ്ഞുവെച്ചത്. ഇവരുടെ ഫോട്ടോ എടുത്തു. ഒച്ചവെച്ച് ബഹളമുണ്ടാക്കിയാല്‍ കള്ളിയെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതിനുശേഷം ഇവര്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.