2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

കത്‌വ പീഡനക്കൊല: പ്രത്യേക അതിവേഗ കോടതി വേണമെന്ന് മെഹ്ബൂബ മുഫ്തി

ജമ്മു: കത്‌വ പീഡനക്കൊല കേസ് വിചാരണയ്ക്കായി പ്രത്യേക അതിവേഗ കോടതി സ്ഥാപിക്കണമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ഇക്കാര്യം ജമ്മുകശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു.

90 ദിവസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കണമെന്നും ചീഫ് ജസ്റ്റിസിനയച്ച കത്തില്‍ ആവശ്യപ്പെട്ടു. കേസില്‍ കുറ്റാരോപിതരായ സബ് ഇന്‍സ്‌പെക്ടര്‍, ഹെഡ് കോണ്‍സ്റ്റബിള്‍, രണ്ട് സ്‌പെഷ്യല്‍ പൊലിസ് ഓഫിസര്‍മാര്‍ എന്നിവരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടും.

കത്‌വ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധമുണ്ടായതോടെയാണ് നടപടികളുമായി മെഹ്ബൂബ മുഫ്തി രംഗത്തെത്തിയത്. പ്രതികളെ പിന്തുണച്ച് റാലി നടത്തിയ രണ്ട് ബി.ജെ.പി മന്ത്രിമാര്‍ രാജിവച്ചിരുന്നു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.