2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

സാമ്പത്തിക വിദഗ്ധയും എ.എ.പി നേതാവുമായ മീര സന്യാല്‍ അന്തരിച്ചു

മുംബൈ: സാമ്പത്തിക വിദഗ്ധയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മീര സന്യാല്‍ അന്തരിച്ചു. 57 വയസായിരുന്നു. വെള്ളിയാഴ്ച്ച വൈകീട്ട് സ്വവസതിയില്‍ ആയിരുന്നു അന്ത്യം. അസുഖബാധിതയായിരുന്നു.

കൊച്ചിയില്‍ ജനിച്ച മീര 30 വര്‍ഷം നീണ്ട ബാങ്കിങ് കരിയര്‍ അവസാനിപ്പിച്ച് സ്‌കോട്ട്‌ലന്‍ഡ് റോയല്‍ ബാങ്ക് സി.ഇ.ഒ സ്ഥാനം രാജിവെച്ചാണ് രാഷ്ട്രീയത്തിലിറങ്ങിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണ മുംബൈ മണ്ഡലത്തില്‍ എ.എ.പി സ്ഥാനാര്‍ഥിയായി മത്സരിച്ചു. ഇവിടെ 2009 ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായും മത്സരിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.