2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

‘മുഹമ്മദ് നബി(സ) അനുപമ വ്യക്തിത്വം’ സമസ്ത ബഹ്‌റൈന്‍ മീലാദ് കാംപയിന്‍ ഉദ്ഘാടനം ഇന്ന് മനാമയില്‍

ഉബൈദുല്ല റഹ്മാനി

 

മനാമ: ‘മുഹമ്മദ് നബി(സ) അനുപമ വ്യക്തിത്വം’ എന്ന പ്രമേയത്തില്‍ സമസ്ത ബഹ്‌റൈന്‍ സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടു നില്‍ക്കുന്ന മീലാദ് കാംപയിന് ഇന്ന് (വ്യാഴാഴ്ച) തുടക്കമാകും. മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ആസ്ഥാനത്ത് നടക്കുന്ന വാരാന്ത്യ സ്വലാത്ത് മജ്‌ലിസിനോടനുബന്ധിച്ചാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. പതിവ് ദിക്‌റ് സ്വലാത്തുകള്‍ക്ക് ശേഷം ഇന്ന് മുതല്‍ ഇവിടെ മൗലിദ് പാരായണവും നടക്കും.

ബഹ്‌റൈനിലുടനീളം നബിദിനാഘോഷത്തിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഇത്തവണ സമസ്ത ബഹ്‌റൈന്‍ സംഘടിപ്പിക്കുന്നത്. ഒരു മാസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളുടെ വിജയത്തിനായി സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ഏരിയാ തലങ്ങളിലായി സ്വാഗത സംഘ കമ്മിറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

സമസ്ത ബഹ്‌റൈന്‍ കേന്ദ്രകമ്മറ്റിക്കു കീഴില്‍ സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് കാട്ടില്‍ പീടിക ജനറല്‍ കണ്‍വീനറും എസ്.എം. അബ്ദുല്‍ വാഹിദ് ഫൈനാന്‍സ് കണ്‍വീനറുമായി വിപുലമായ ഒരു സ്വാഗത സംഘം കമ്മറ്റിക്ക് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം രൂപം നല്‍കിയിരുന്നു.

വാരാന്ത്യ സ്വലാത്ത് മജ്‌ലിസിനോടനുബന്ധിച്ച് ഇന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സ്ത്രീകള്‍ക്കും പങ്കെടുക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് +9733 947 4715, 3325 4668, 3591 3786.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.