2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: സര്‍ക്കാര്‍ നിശ്ചയിച്ച അഞ്ചു ലക്ഷം ഈടാക്കാമെന്ന് ഹൈക്കോടതി

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് അഞ്ച് ലക്ഷം രൂപയെന്ന സര്‍ക്കാര്‍ തീരുമാനത്തിന് ഹൈക്കോടതി അംഗീകാരം. അഡ്മിഷനും കൗണ്‍സിലിങ്ങും ഉടന്‍ തുടങ്ങണമെന്നും കോടതി അറിയിച്ചു.

പഴയ ഫീസ് തുടരുമെന്ന കരാര്‍ ഇനിയുണ്ടാവരുതെന്നും ഹൈക്കോടതി പറഞ്ഞു. എല്ലാ കോളജിലെയും ഫീസ് ഘടന വരും ദിവസങ്ങളില്‍ കോടതിയെ അറിയിക്കണം. ഇതോടെ എം.ബി.ബി.എസ് ജനറല്‍ സീറ്റിന് അഞ്ച് ലക്ഷം രൂപയും എന്‍.ആര്‍.ഐ സീറ്റിന് 20 ലക്ഷവുമായിരിക്കും ഈടാക്കുക.

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എം.ബി.ബി.എസ് ജനറല്‍ വിഭാഗത്തിലെ 85 ശതമാനം സീറ്റില്‍ അഞ്ച് ലക്ഷം രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ്. എന്‍.ആര്‍.ഐ സീറ്റില്‍ 20 ലക്ഷം രൂപയും. ബി.ഡി.എസ് ഫീസ് 2.9 ലക്ഷം രൂപയാണ്. ബി.ഡി.എസ് എന്‍.ആര്‍.ഐ സീറ്റില്‍ ആറു ലക്ഷമാണ് ഫീസ്.
നേരത്തെ നിശ്ചയിച്ചിരുന്നത് 85 ശതമാനം സീറ്റിലും 5.5 ലക്ഷം രൂപയായിരുന്നു. ഇതില്‍ അമ്പതിനായിരം രൂപ കുറവ് വരുത്തിയാണ് പുതുക്കിയ ഫീസ് ഈ വര്‍ഷം സര്‍ക്കാര്‍ പുറത്തിറിക്കിയത്. എന്നാല്‍ ബി.ഡി.എസ് ഫീസില്‍ നാല്‍പതിനായിരം രൂപ വര്‍ധിപ്പിച്ചിരുന്നു.

കേസ് വീണ്ടും 21ന് പരിഗണിക്കും. സ്വാശ്രയ പ്രവേശനവുമായി ബന്ധപ്പെട്ട് രാജേന്ദ്രബാബൂ കമ്മിറ്റി നിശ്ചയിച്ച ഫീസ് ആപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി ഏതാനും മാനേജ്‌മെന്റുകള്‍ ഹരജി നല്‍കിയിരുന്നു. ഇതില്‍ വിധി പറയുകയായിരുന്നു ഹൈക്കോടതി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News