2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

റീപോളിങ്: പോളിങ് ബൂത്തുകളില്‍നിന്ന് മാധ്യമപ്രവര്‍ത്തകരെ മാറ്റി

കണ്ണൂര്‍: കണ്ണൂരില്‍ റീപോളിങ് നടക്കുന്ന ധര്‍മടത്തെയും പാമ്പുരുത്തിയിലെയും പോളിങ് ബൂത്തുകളില്‍നിന്ന് മാധ്യമപ്രവര്‍ത്തകരെ മാറ്റി. ബൂത്തിന് 100 മീറ്റര്‍ അകലെവരെമാത്രമാണ് മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കാന്‍ പോലിസ് അനുവദിക്കുന്നത്. പാമ്പുരുത്തി ബൂത്തില്‍ നിന്നും ധര്‍മടത്ത് വോട്ടെടുപ്പ് നടക്കുന്ന കുന്നിരിക്ക യു.പി. സ്‌കൂളിലെ ബൂത്തില്‍ നിന്നുമാണ് മാധ്യമപ്രവര്‍ത്തകരെ മാറ്റിയത്.
കലക്ടറുടെ നിര്‍ദേശപ്രകാരമാണ് മാധ്യമ വിലക്കെന്നാണ് വിശദീകരണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.