2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ഡല്‍ഹിയില്‍ ബി.ജെ.പിക്ക് വിജയം

ന്യൂഡല്‍ഹി: മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വിജയം. തെരഞ്ഞെടുപ്പ് നടന്ന കോര്‍പ്പറേഷനുകളില്‍ 184 വാര്‍ഡുകളിലും ബി.ജെ.പി വിജയിച്ചു. 46 വാര്‍ഡുകള്‍ സ്വന്തമാക്കി ആം ആദ്മി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ കോണ്‍ഗ്രസ്സിന് 30 വാര്‍ഡുകള്‍ സ്വന്തമാക്കി മൂന്നാം സ്ഥാനത്തെത്താന്‍ മാത്രമേ കഴിഞ്ഞുള്ളൂ.

ഇതാദ്യമായാണ് ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടി മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ മത്സരിക്കുന്നത്. രണ്ടു വര്‍ഷമായി അധികാരത്തിലിരിക്കുന്ന അരവിന്ദ് കെജ്‌രിവള്‍ സര്‍ക്കാരിന് തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.