2019 December 07 Saturday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

അഞ്ചേക്കര്‍ സ്വീകരിക്കുന്ന കാര്യത്തില്‍ നവംബര്‍ 26ന് തീരുമാനമെടുക്കും: സുന്നി വഖഫ് ബോര്‍ഡ്

 

ലഖ്‌നൗ: ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്തിനു പകരമായി സുപ്രിംകോടതി വിധിച്ച അഞ്ചേക്കര്‍ സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തില്‍ നവംബര്‍ 26ന് തീരുമാനമെടുക്കുമെന്ന് സുന്നി വഖഫ് ബോര്‍ഡ്. ഭൂമി ഏറ്റെടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ വിഭിന്ന അഭിപ്രായങ്ങളുണ്ടെന്നും യു.പി സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സുഫര്‍ ഫാറൂഖി പറഞ്ഞു.

നവംബര്‍ 26ന് ചേരുന്ന ബോര്‍ഡിന്റെ ജനറല്‍ ബോഡി യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ നവംബര്‍ 13നാണ് യോഗം തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് 26 ലേക്ക് നീട്ടിവയ്ക്കുകയായിരുന്നു.

ഭൂമി ഏറ്റെടുക്കരുതെന്നാണ് പലരും തന്നോട് നിര്‍ദേശിച്ചത്. എന്നാല്‍ നെഗറ്റിവിറ്റിക്കു മേല്‍ പോസ്റ്റിവിറ്റാണ് വിജയമെന്നാണ് എനിക്കു തോന്നുന്നത്. ഭൂമി ഏറ്റെടുക്കാതിരിക്കുന്നത് നെഗറ്റിവിറ്റി കൂട്ടുകയേ ചെയ്യുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.