2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

പുതുപ്പാടിയില്‍ മാവോയിസ്റ്റുകളുടെ നയവിശദീകരണ പ്രസംഗം

  • എട്ടംഗ സംഘമാണ് മട്ടിക്കുന്ന്  എത്തി ആശയങ്ങള്‍ വിശദീകരിച്ച് പ്രസംഗിച്ചത്.

 

കോഴിക്കോട്: പുതുപ്പാടി മട്ടിക്കുന്നില്‍ മാവോയിസ്റ്റുകളുടെ നയ വിശദീകരണ പ്രസംഗം. ആയുധധാരികളായ എട്ടംഗ സംഘമാണ് മട്ടിക്കുന്ന് അങ്ങാടിയില്‍ എത്തി ആശയങ്ങള്‍ വിശദീകരിച്ച് പ്രസംഗിച്ചത്.

രാത്രി എട്ടുമണിയോടെയാണ് സംഭവം. മൂന്നു സ്ത്രീകളും അഞ്ചു പുരുഷന്‍മാരും അടങ്ങിയ മുഖം മൂടി ധരിച്ച സംഘം നാട്ടുകാരുടെ മൊബൈല്‍ ഫോണുകള്‍ ഓഫ് ചെയ്യിച്ച ശേഷമാണ് പ്രസംഗിച്ചത്.

നോട്ടീസുകളും വിതരണം ചെയ്തു. ആളുകളെ തോക്ക് ചൂണ്ടി മാറ്റിയ ശേഷം കടയില്‍ നിന്ന് ഭക്ഷണ സാധനങ്ങളും വാങ്ങി.
കഴിഞ്ഞ ദിവസം തുഷാരഗിരി ജീരകപ്പാറയില്‍ എത്തിയ മാവോയിസ്റ്റ് നേതാവ് സുന്ദരി ഉള്‍പ്പെടെയുള്ളവരാണ് മട്ടിക്കുന്നിലും എത്തിയതെന്നാണ് സംശയിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.