2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

മാട്ടൂല്‍ കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പഴയങ്ങാടി: മാട്ടൂല്‍ പുലിമുട്ടിനടുത്ത് കടലില്‍ കാണാതായ മാട്ടൂല്‍ സൗത്ത് എം.ആര്‍.യു.പി സ്‌കൂളിന് സമീപത്തെ കരിപ്പിന്റെവിട അന്‍സിലിന്റെ(18) മൃതദേഹം കണ്ടെത്തി. രാവിലെ എട്ടരയോടെ മാട്ടൂല്‍ സൗത്തില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെ മാട്ടൂല്‍ സെന്‍ട്രല്‍ ആറു തെങ്ങ് കടപ്പുറത്തു നിന്നാണ് മൃതദേഹം കണ്ടെത്തനായത്.
ഫുട്‌ബോള്‍ കളി കഴിഞ്ഞ് മാട്ടൂല്‍ സൗത്ത് കടലിലെ പുലിമുട്ടിനടുത്ത് കുളിക്കാനിറങ്ങിയ അന്‍സിലിനെ തിങ്കളാഴ്ച വൈകിട്ടാണ് തിരയില്‍പെട്ട് കാണാതായത്. ജാമിഅ ഹംദര്‍ദ് കണ്ണൂര്‍ കാംപസിലെ ഒന്നാംവര്‍ഷ ബി.കോം ബിരുദവിദ്യാര്‍ഥിയാണ് അന്‍സില്‍. കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാട്ടൂല്‍ എം.ആര്‍.യു.പി സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചു. വൈകിട്ട് മൂന്നിന് മാട്ടൂല്‍ മൊയ്തീന്‍ പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.
പിതാവ്: മുട്ടം വലിയകത്ത് ഫത്താഹ് (അബൂദബി), മാതാവ്: മാട്ടൂല്‍ സൗത്തിലെ കരിപ്പിന്റവിട സൗദ. സഹോദരിമാര്‍: ഹഫ്‌സ, അസയ്ദ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.