2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

മസൂദ് അസ്ഹറിന്റെ കാര്യത്തില്‍ നിലപാട് മാറ്റാതെ ചൈന

 

ബെയ്ജിങ്: പുല്‍വാമയില്‍ സൈനികര്‍ക്കു നേരെ ഭീകരാക്രമണമുണ്ടായ ശേഷവും ജെയ്്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ യു.എന്നിന്റെ തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം നിരാകരിച്ച് ചൈന. സൈനികരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്്‌ഷെ മുഹമ്മദെന്ന സംഘടനയായിരുന്നു ഏറ്റെടുത്തിരുന്നത്.

പുല്‍വാമയിലെ ആക്രമണത്തിനു പുറമെ ഇന്ത്യയിലെ നിരവധി ഭീകരാക്രമണങ്ങളില്‍ ജെയ്‌ഷെ മുഹമ്മദിനു പങ്കുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കശ്മിരിലെ ഉറി ആര്‍മി ക്യാംപിലുണ്ടായ ആക്രമണം, പത്താന്‍കോട്ടില്‍ നടന്ന ആക്രമണം എന്നിവയ്ക്കു പിന്നിലും മസൂദ് അസ്ഹറാണെന്നു തെളിഞ്ഞിരുന്നു.
അസ്ഹറിനെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ അപേക്ഷയും ചൈന നേരത്തെ തള്ളിയിരുന്നു. പുല്‍വാമയിലെ ഭീകരാക്രമണത്തിനു പിന്നാലെ മസൂദ് അസ്ഹറിനെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യ യു.എന്നിനോട് ആവശ്യപ്പെട്ടിരുന്നു.
ആക്രമണത്തെ അപലപിച്ച ചൈന പക്ഷേ, അസ്ഹറിന്റെ കാര്യത്തില്‍ നിലപാട് മാറ്റിയില്ല.

ജെയ്‌ഷെ മുഹമ്മദിനെ തീവ്രവാദ സാങ്ഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിഷയത്തില്‍ ഉത്തരവാദിത്ത ബോധത്തോടെയുള്ള നിലപാട് തുടരുമെന്നുമായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തിന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗെങ് ഷുവാങ്ങിന്റെ മറുപടി.

ഒരു സംഘടനയെ ഉപരോധത്തില്‍ നിര്‍ത്തുന്നതു പോലെയല്ല ഒരു വ്യക്തിയെ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതെന്നും അതിനു കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും വ്യക്തമാക്കിയ അദ്ദേഹം, തീവ്രവാദത്തിന്റെ എല്ലാ രൂപങ്ങളെയും അപലപിക്കുന്നതായും വ്യക്തമാക്കി.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.