2020 April 04 Saturday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ക്വാറന്റൈന്‍ ലംഘിച്ച് മേരി കോം; രാഷ്ട്രപതിയുടെ വിരുന്നില്‍ പങ്കെടുത്തു

ന്യൂഡല്‍ഹി: കൊവിഡ് 19 ഇന്ത്യയില്‍ പടര്‍ന്നുപിടിക്കുന്നതിനിടെ ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ബോക്‌സിങ് താരം മേരികോം. ഏഷ്യ-ഓഷ്യാിയ ഒളിംപിക്‌സ് ക്വാളിഫയര്‍ മത്സരങ്ങള്‍ക്ക് ശേഷം ജോര്‍ദാനിലെ അമ്മാനില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ മറികടന്ന് ഇവര്‍ രാഷ്ട്രപതിയുടെ വിരുന്നില്‍ പങ്കെടുക്കുകയായിരുന്നു.

മാര്‍ച്ച് 13നാണ് രാജ്യസഭാ എം.പികൂടിയായ മേരി കോം ഇന്ത്യയില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് മാര്‍ച്ച് 18 ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സംഘടിപ്പിച്ച ഔദ്യോഗിക വിരുന്നില്‍ മേരി കോം പങ്കെടുത്തു.

ജോര്‍ദാനിലേക്ക് പോയ ഇന്ത്യന്‍ ബോക്‌സിങ് താരങ്ങളെല്ലാം 14 ദിവസം ക്വാറന്റെയ്‌നില്‍ ആണെന്ന് കഴിഞ്ഞ ദിവസം കോച്ച് സാന്റിയാഗോ നിയെവ വ്യക്തമാക്കിയിരുന്നു.

കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കനിക കപൂറുമായി ബന്ധപ്പെട്ട ബി.ജെ.പി എം.പി ദുഷ്യന്ത് സിങും രാഷ്ട്രപതി സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുത്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.