2019 March 25 Monday
ആഴത്തില്‍ ചെല്ലുന്തോറും നീരുറവയുടെ വ്യാപ്തിയേറുന്നു; പഠനമേറുന്തോറും ജ്ഞാനമേറുന്നു – തിരുവള്ളുവര്‍

ആള്‍ട്ടോയെ കടത്തിവെട്ടി മാരുതി സ്വിഫ്റ്റിന്റെ വില്‍പ്പന

ന്യൂഡല്‍ഹി: ആള്‍ട്ടോയുടെ വില്‍പ്പനയെ കടത്തിവെട്ടി മാരുതി സുസുക്കി സ്വിഫ്റ്റിന്റെ തേരോട്ടം. ഏപ്രിലിലാണ് സ്വിഫ്റ്റിന്റെ വില്‍പ്പനയില്‍ വന്‍ വര്‍ധയുണ്ടായത്.

രാജ്യത്തെ ആദ്യ ടോപ് 10 ബെസ്റ്റ് സെല്ലിങ് മോഡലില്‍ ഏഴെണ്ണവും തങ്ങളുടേതാക്കാനും മാരുതിക്കായി. ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റേതാണ് ബാക്കി മൂന്നു മോഡലുകള്‍.

ഈ വര്‍ഷം ഏപ്രിലില്‍ 23,802 സ്വിഫ്റ്റ് കാറുകളാണ് വിറ്റതെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേര്‍സ് (എസ്.ഐ.എ.എം) കണക്കില്‍ പറയുന്നു. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ 15,661 സ്വിഫ്റ്റ് കാറുകളാണ് വിറ്റത്. വര്‍ധനയുണ്ടായത് 51.98 ശതമാനം.

കുറേ കാലം ബെസ്റ്റ് സെല്ലറായിരുന്ന ആള്‍ട്ടോ ഏപ്രിലില്‍ 22,549 കാറുകളാണ് വിറ്റത്. അതേസമയം, കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ഇത് 16,583 ആയിരുന്നു. കൂടിയത് 35.97 ശതമാനം. കഴിഞ്ഞവര്‍ഷം ആള്‍ട്ടോ ആയിരുന്നു ഒന്നാം സ്ഥാനത്ത്, സ്വിഫ്റ്റ് രണ്ടാമതും.

കഴിഞ്ഞവര്‍ഷം എട്ടാം സ്ഥാനത്തുണ്ടായിരുന്ന മാരുതിയുടെ തന്നെ ബെലാനോയാണ് അതിശയിപ്പിക്കുന്ന മുന്നേറ്റം നടത്തിയത്. കഴിഞ്ഞ വര്‍ഷം 9,562 ബെലാനോ വിറ്റപ്പോള്‍ ഇപ്രാവശ്യം 17,530 കാറുകള്‍ വില്‍ക്കാനായി.

നാലാം സ്ഥാനത്ത് വാഗണ്‍ ആറും അഞ്ചാം സ്ഥാനത്ത് ഹ്യുണ്ടായിയുടെ എലൈറ്റ് ഐ20 യുമാണ്. ഐ10 ആണ് ആറാം സ്ഥാനത്ത്. മാരുതിയുടെ മിനി എസ്.യു.വി മോഡലായ വിടാര ബ്രെസ്സ ഏഴാം സ്ഥാനത്താണ്. ഹ്യുണ്ടായിയുടെ ക്രെറ്റ എട്ടാം സ്ഥാനത്തും മാരുതിയുടെ സെഡാന്‍ ഡിസെയര്‍ ടൂര്‍ ഒന്‍പതാം സ്ഥാനത്തുമുണ്ട്. സിലേറിയോയാണ് പത്താം സ്ഥാനത്ത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.