2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മാരുതി കാറുകളുടെ വില 8,014 രൂപ വരെ വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി കാറുകളുടെ വില വര്‍ധിപ്പിച്ചു. വിവിധ മോഡലുകള്‍ക്കായി 1500 രൂപ മുതല്‍ 8,014 രൂപ വരെയാണ് വര്‍ധിപ്പിച്ചത്.

ഗതാഗത, ഉല്‍പന്ന, നിര്‍മാണ ചെലവു വര്‍ധിച്ചതാണ് വില കൂട്ടാന്‍ കാരണമെന്ന് മാരുതി സുസുക്കി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ എസ്.യു.വി ഇനമായ വിറ്റാര ബ്രെസ്സയുടെ വില 20,000 രൂപ വര്‍ധിപ്പിച്ചിരുന്നു. ബെലേനൊയുടെ വിലയും 10,000 രൂപ കൂട്ടി. ചില മോഡലുകള്‍ക്ക് 1500 മുതല്‍ 5000 രൂപ വരെയും വര്‍ധിപ്പിച്ചിരുന്നു.

മാരുതിയെക്കൂടാതെ ഹ്യുണ്ടായ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, നിസ്സാന്‍, ടൊയോട്ട കിര്‍ലോസ്‌കര്‍, റിനോല്‍ട്ട്, മെഴ്‌സിഡീസ് ബെന്‍സ്, ടാറ്റ മോട്ടോര്‍സ് എന്നീ കമ്പനികളുടെ കാറുകളുടെ വില വര്‍ധിപ്പിച്ചിരുന്നു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.