2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

മരുഭൂമിയില്‍ വാഹനത്തില്‍ കുടുങ്ങിയ യുവാക്കള്‍ക്ക് രക്ഷകരായി സഊദി ബോര്‍ഡര്‍ ഗാര്‍ഡ്‌സ്

ജിദ്ദ: സഊദി അതിര്‍ത്തിയില്‍ മരുഭൂമിയില്‍ വാഹനംകുടുങ്ങി ദുരിതത്തിലായ രണ്ടു യു.എ.ഇ സ്വദേശികളെ സഊദി അറേബ്യന്‍ ബോര്‍ഡര്‍ ഗാര്‍ഡ്‌സ് രക്ഷിച്ചു.

അഞ്ചുദിവസമായി മരുഭൂമിയില്‍ സഊദി യു.എ.ഇ. അതിര്‍ത്തിയായ റുബ അല്‍ ഖാലി പ്രദേശത്ത് കുടുങ്ങിയ ഇവരെ തിങ്കളാഴ്ച രക്ഷപ്പെടുത്തിയതായി ബോര്‍ഡര്‍ ഗാര്‍ഡ്‌സ് അറിയിച്ചു. ഇവരെക്കുറിച്ച് ദമ്മാം റെസ്‌ക്യൂ ആന്‍ഡ് കോ ഓര്‍ഡിനേഷന്‍ സെന്റര്‍ ഞായറാഴ്ച വിവരം നല്‍കിയതിനെത്തുടര്‍ന്നാണ് തിരച്ചില്‍ തുടങ്ങിയത്.

 

ബുധനാഴ്ച ഉച്ചയ്ക്കുശേഷം ഇവരെക്കുറിച്ച് വിവരമൊന്നുമില്ലെന്നും ഒടുവില്‍ വിവരം ലഭിക്കുബോള്‍ ററബ് അല്‍ഖലീലില്‍നിന്ന് ഏതാണ്ട് 68 കിലോമീറ്റര്‍ അകലെയായിരുന്നു ഇവരെന്നുമാണ് ദമ്മാം റെസ്‌ക്യൂ സെന്റര്‍ നല്‍കിയ വിവരം. പിന്നീട് സഊദി ജനറല്‍ സെക്യൂരിറ്റി ഏവിയേഷന്‍ കമാന്‍ഡിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.