2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

മാര്‍ക് സിഫ്‌നിയോസ് എഫ്.സി ഗോവയില്‍

 

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട ഡച്ച് സ്‌ട്രൈക്കര്‍ മാര്‍ക് സിഫ്‌നിയോസ് എഫ്.സി ഗോവയില്‍. ബാസ്റ്റേഴ്‌സ് മുന്‍ പരിശീലകന്‍ റെനി മ്യൂലന്‍സ്റ്റീനാണ് സിഫ്‌നിയോസിനെ ബ്ലാസ്റ്റേഴ്‌സിലെത്തിച്ചത്.

താന്‍ ബ്ലാസ്റ്റേഴ്‌സിലെത്തിയത് മ്യൂലന്‍സ്റ്റീനിന്റെ ഇടപെടലാണെന്ന് സിഫ്‌നിയോസ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. സ്പാനിഷ് സ്‌ട്രൈക്കര്‍ അഡ്രിയാന്‍ കോളൂംഗയുമായുള്ള കരാര്‍ ഗോവ അവസനാപ്പിച്ചിട്ടുണ്ട്.

അഡ്രിയാന്‍ കോളൂംഗയുടെ പകരക്കാരനായാണ് സിഫ്‌നിയോസിന്റെ ഗോവയിലേക്കുള്ള വരവ്. ഡച്ച് ദേശിയ ടീമില്‍ കളിക്കുന്നതിന് വേണ്ടിയല്ല സിഫ്‌നിയോസ് ടീം വിട്ടതെന്ന് ഇതോടെ വ്യക്തമായി. സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി സിഫ്‌നിയോസ് നാലു ഗോളുകള്‍ നേടിയിട്ടുണ്ട്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.