2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

ഗോഡ്‌സെ ഇല്ലാതെ ജര്‍മന്‍ ടീം

ബര്‍ലിന്‍: ലോകകപ്പിനുള്ള 27 അംഗ ജര്‍മന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍ താരം ഗോഡ്‌സെ ഇല്ലാതെയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ജര്‍മനിയുടെ വിജയ ഗോള്‍ നേടിയ താരമാണ് ഗോഡ്‌സെ. പരുക്കും മോശം ഫോമുമാണ് താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ കാരണം. ലിവര്‍പൂള്‍ താരമായ എമ്രി ചാന്‍, ബയേണ്‍ താരം സാന്‍ഡ്രോ വാഗ്നര്‍, ഗോള്‍ കീപ്പര്‍ ഉള്‍റിച്ച് എന്നിവരും ടീമില്‍ ഇടം നേടിയിട്ടില്ല. നൂയര്‍ പരുക്കേറ്റ് പുറത്തുപോയതു കാരണം ഉള്‍റിച്ചായിരുന്നു ന്യൂയറുടെ വിടവ് നികത്തിയിരുന്നത്. പരുക്കേറ്റ ഗോള്‍ കീപ്പര്‍ നൂയര്‍ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലെങ്കിലും ടീമിള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഓസില്‍, മുള്ളര്‍, ക്രൂസ്, ശുര്‍ളെ എന്നിവരും ടീമിലുണ്ട്. ദക്ഷിണ കൊറിയ, സ്വീഡന്‍, മെക്‌സിക്കോ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എഫിലാണ് ജര്‍മനിയുള്ളത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.