2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

നിശ്ശബ്ദരുടെ നിലവിളികള്‍

 

കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ അനാട്ടമി വിഭാഗത്തില്‍ പഠനം കഴിഞ്ഞ മൃതദേഹങ്ങള്‍ സംസ്‌കരിക്കാതെ വലിച്ചെറിഞ്ഞ രണ്ടണ്ടു സംഭവങ്ങളാണ് അടുത്തിടെ ഉണ്ടണ്ടായത്. 2017ലായിരുന്നു അവസാനത്തേത്. അനാട്ടമി ലാബില്‍നിന്നു പുറംതള്ളിയ മൃതദേഹാവശിഷ്ടങ്ങള്‍ നായ്ക്കള്‍ കടിച്ചുവലിക്കുന്ന ദാരുണമായ കാഴ്ച കണ്ടണ്ടാണ് അന്ന് നഗരം ഉണര്‍ന്നത്. വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനായി സ്പിരിറ്റിലിട്ട് സൂക്ഷിച്ച മൃതദേഹങ്ങളാണ് ആവശ്യം കഴിഞ്ഞപ്പോള്‍ കറിവേപ്പില പോലെ വലിച്ചെറിഞ്ഞത്

ഹംസ ആലുങ്ങല്‍ 9946570745

ഏറെക്കാലം ഈ മണ്ണില്‍ ജീവിച്ച്, ആറടിമണ്ണിന്റെ അവകാശികളായി മാറാന്‍ ആഗ്രഹിക്കുന്നത് കുറ്റമാകുകയാണോ? ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ളതുപോലെതന്നെ ആ മതത്തിന്റെ ആചാരപ്രകാരം മരണശേഷം അടക്കം ചെയ്യുക എന്നത് മരിച്ചവരുടെ അവകാശമാണ്. അതു ലംഘിക്കുന്നത് പൗരാവകാശ ലംഘനവുമാണ്. മൃതദേഹങ്ങളെ ആദരിക്കുകയും മാന്യമായി സംസ്‌കരിക്കുകയും ചെയ്യേണ്ടണ്ടത് കുടുംബത്തിന്റെയോ മതവിഭാഗങ്ങളുടെയോ മാത്രമല്ല, സമൂഹത്തിന്റെ മൊത്തം ഉത്തരവാദിത്തമാണ്. ആകണം. ഈ ബോധ്യം നമുക്കില്ലെന്ന് വ്യക്തമാക്കുന്ന സംഭവങ്ങള്‍ക്ക് എത്രവേണമെങ്കിലുമുണ്ടണ്ട് ഉദാഹരണങ്ങള്‍. യുദ്ധത്തില്‍ മരിച്ച ശത്രുപക്ഷത്തുള്ളവരുടെ മൃതദേഹങ്ങളെ പോലും ആദരിക്കണമെന്ന് ലോകം മുഴുവന്‍ ആവശ്യപ്പെടുന്നു. മനുഷ്യാവകാശ സംഘടനകള്‍ അതിനായി ശബ്ദമുയര്‍ത്തുന്നു. എന്നിട്ടും കേരളീയര്‍ ഈ വിഷയത്തെ ക്രൂരമായി അവഗണിക്കുന്നു.

ദാനം ചെയ്യുന്നതും അവകാശികളില്ലാത്തതുമായ മൃതദേഹങ്ങളാണ് മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥികള്‍ പഠനത്തിനായി ഉപയോഗിക്കുന്നത്. ഈ മൃതശരീരങ്ങള്‍ പഠനശേഷം മാന്യമായി സംസ്‌കരിക്കണമെന്നാണ് ചട്ടം. അതങ്ങനെ ചെയ്യുന്നുണ്ടണ്ടാകുമെന്നും നമ്മള്‍ വിശ്വസിക്കുന്നു. ആ ഉറപ്പില്‍ വേണ്ടണ്ടപ്പെട്ടവരുടെ ഭൗതിക ശരീരങ്ങള്‍ അവരാഗ്രഹിച്ചതുപോലെ നല്‍കുന്നു. എന്നാല്‍, പലപ്പോഴും നിയമം പാലിക്കപ്പെടാറില്ല. അവകാശികളാരും എത്തിയില്ലെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം 72 മണിക്കൂറിനുള്ളില്‍ അജ്ഞാത മൃതദേഹങ്ങള്‍ മറവു ചെയ്യണമെന്നുമുണ്ടണ്ട് നിയമം. എന്നാല്‍, ഇതും പ്രാവര്‍ത്തികമാകാറില്ല. നാലു ദിവസത്തില്‍ കൂടുതല്‍ എംബാം ചെയ്യാതെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചാല്‍ തന്നെ അഴുകുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു. ബന്ധുക്കളെ കണ്ടെണ്ടത്താത്ത മൃതദേഹങ്ങള്‍ കൃത്യസമയത്ത് മറവു ചെയ്യാന്‍ അധികൃതര്‍ തയാറാകാറില്ല. ചെയ്യണമെങ്കില്‍ പൊലിസിലും ഗ്രാമപഞ്ചായത്തിലും അറിയിക്കണം. നിയമ നടപടികളൊക്കെ ഇഴഞ്ഞെത്തുമ്പോഴേക്കും മൃതദേഹങ്ങളില്‍ നിന്ന് അവഗണനയുടെ ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയിട്ടുണ്ടണ്ടാകും.

 

ചങ്ങലക്കിളകുന്ന ഭ്രാന്തുകള്‍

കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ അനാട്ടമി വിഭാഗത്തില്‍ പഠനം കഴിഞ്ഞ മൃതദേഹങ്ങള്‍ സംസ്‌കരിക്കാതെ വലിച്ചെറിഞ്ഞ രണ്ടണ്ടു സംഭവങ്ങളാണ് അടുത്തിടെ ഉണ്ടണ്ടായത്. 2017ലായിരുന്നു അവസാനത്തേത്. അനാട്ടമി ലാബില്‍നിന്നു പുറംതള്ളിയ മൃതദേഹാവശിഷ്ടങ്ങള്‍ നായ്ക്കള്‍ കടിച്ചുവലിക്കുന്ന ദാരുണമായ കാഴ്ച കണ്ടണ്ടാണ് അന്ന് നഗരം ഉണര്‍ന്നത്. വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനായി സ്പിരിറ്റിലിട്ട് സൂക്ഷിച്ച മൃതദേഹങ്ങളാണ് ആവശ്യം കഴിഞ്ഞപ്പോള്‍ കറിവേപ്പില പോലെ വലിച്ചെറിഞ്ഞത്.
രണ്ടണ്ടാമത്തെ സംഭവത്തില്‍ ഇരുപതോളം മൃതദേഹങ്ങളാണ് കാക്കയ്ക്കും കഴുകനും കൊത്തി വലിക്കാനായി ജനവാസ കേന്ദ്രത്തില്‍ തള്ളിയത്. വിദ്യാര്‍ഥികള്‍ പഠനാവശ്യത്തിനായി ഉപയോഗിച്ചതും അജ്ഞാതവുമായ മൃതദേഹങ്ങളായിരുന്നു ഇതെന്ന് പരിസരത്തെ കച്ചവടക്കാരന്‍ പറഞ്ഞു. ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയപ്പോള്‍ സ്ഥലം എം.എല്‍.എയും ജില്ലാ കലക്ടറുമടക്കമുള്ളവര്‍ സ്ഥലത്തെത്തിയാണ് ജനങ്ങളെ ശാന്തരാക്കിയത്. മെഡിക്കല്‍ കോളജ് അധികൃതര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ആര്‍.എസ്. ഗോപകുമാര്‍ അറിയിച്ചുവെങ്കിലും ഒരു നടപടിയും ഉണ്ടണ്ടായതായി അറിയില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരവാസികള്‍ ചൂണ്ടണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 13നാണ് ഹൈദരാബാദിലെ ഉസ്മാനിയ ജനറല്‍ ആശുപത്രിക്കു പുറത്ത് നഗ്‌നമാക്കിയ മൃതദേഹങ്ങള്‍ കൂട്ടിയിട്ട നിലയില്‍ കണ്ടെണ്ടത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മോര്‍ച്ചറിയുടെ ഒരു മൂലയില്‍ അന്‍പതിനടുത്ത് അജ്ഞാത മൃതദേഹങ്ങളാണ് വിറങ്ങലിച്ച് കിടന്നത്. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ പ്രതികരിച്ചതേയില്ല. അജ്ഞാത മൃതദേഹങ്ങളോട് മാത്രമല്ല ഈ ക്രൂരത. തീപ്പൊള്ളിയും ആസിഡ് വീണ് വികൃതമായതുമായ മൃതദേഹങ്ങളോട് അറപ്പും വെറുപ്പും അവഗണനയും കാണിച്ച സംഭവങ്ങളെത്രയോ. തീപൊള്ളലേറ്റു മരിച്ച യുവതിയുടെ മൃതദേഹം ബലാല്‍സംഗം ചെയ്ത സംഭവം ഉണ്ടണ്ടായതും കോഴിക്കോട് മോര്‍ച്ചറിയില്‍ നിന്നാണ്.
കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ യുവതിയുടെ മൃതദേഹത്തിന്റെ നഗ്നചിത്രമെടുക്കുന്നതിനിടെ അനാട്ടമി വകുപ്പിലെ ജീവനക്കാരെ പിടികൂടി. 2016 മെയ് 25നായിരുന്നു ഇത്. നഴ്‌സിങ് അസിസ്റ്റന്റുമാരായ രണ്ടുപേരാണ് അറസ്റ്റിലായത്. എംബാം ചെയ്യാന്‍ കൊണ്ടണ്ടുവന്ന നാല്‍പതുകാരിയുടെ മൃതദേഹത്തിന്റെ ചിത്രമാണ് ഇവര്‍ മൊബൈലില്‍ പകര്‍ത്തിയത്. മൃതദേഹം സമയം തെറ്റിയിട്ടും തിരികെ ലഭിച്ചില്ല. ബന്ധുക്കള്‍ അകത്തു കയറി നോക്കിയപ്പോഴായിരുന്നു സംഭവം കാണാനിടയായത്. മുമ്പും ഇങ്ങനെ ചെയ്തിട്ടുള്ളതായും ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഇരുവരേയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന യുവതിയുടെ നഗ്നമൃതദേഹം ജീവനക്കാര്‍ പണം വാങ്ങി ആളുകള്‍ക്ക് കാണിച്ചുകൊടുത്ത സംഭവവും മറക്കാറായിട്ടില്ല. പിറ്റേന്ന് അടക്കാനുള്ള മൃതദേഹം പോലും അഴുകിയും എലികടിച്ചും വികൃതമാക്കുന്ന സംഭവങ്ങള്‍ സര്‍ക്കാര്‍ ആതുരാലയങ്ങളില്‍ ധാരാളം. പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലെ ഫ്രീസറില്‍ സൂക്ഷിച്ച മൃതദേഹം പുറത്തെടുത്തപ്പോള്‍ വികൃതമായി കണ്ടണ്ടത് തിരൂര്‍ ജില്ലാ ആശുപത്രിയിലാണ്. 2015ലായിരുന്നു അത്. കുറ്റിപ്പുറത്ത് മുങ്ങിമരിച്ചയാളുടെ മൃതശരീരമാണ് പോസ്റ്റുമോര്‍ട്ടത്തിന് പുറത്തെടുത്തത്. ഒരു ദിവസത്തെ പഴക്കമാണുണ്ടണ്ടായിരുന്നത്. എന്നാല്‍, പത്ത് ദിവസം പഴക്കമുള്ള അവസ്ഥയിലായിരുന്നു. ഫ്രീസര്‍ ഓണാക്കാന്‍ മറന്നുപോയി. ഇതുകൊണ്ടാണ് മൃതദേഹം ഇങ്ങനെയായതെന്നും ബന്ധുക്കള്‍ പറയുന്നു. ഇനിയും എത്രവേണമെങ്കിലുമുണ്ടണ്ട് ചങ്ങലക്ക് ഭ്രാന്തിളകിയതിന്റെ ഉദാഹരണങ്ങള്‍. മരിച്ചവരുടെ മൃതദേഹങ്ങള്‍ മെഡിക്കല്‍ പഠനത്തിനായി വിട്ടുകൊടുക്കരുതെന്നല്ല പറയുന്നത്. അത്തരം ശരീരങ്ങളെ കീറി മുറിച്ചുവേണം പുതു തലമുറയിലെ ഡോക്ടര്‍മാര്‍ക്ക് ഓപ്പറേഷന്‍ ചെയ്തു പഠിക്കാന്‍ എന്ന കാര്യവും മറക്കുന്നില്ല. പക്ഷേ, പട്ടിയുടെയും പൂച്ചയുടെയും ശവങ്ങളോടെന്നപോലെ മനുഷ്യശരീരങ്ങളോട് കാണിക്കുന്ന പൈശാചികത അവസാനിപ്പിക്കണമെന്നു മാത്രം.

 

മനുഷ്യാവകാശം, മിണ്ടണ്ടരുത്

ആശുപത്രികളില്‍ മാത്രമല്ല മരിച്ചവരോടുള്ള പൈശാചികത പുറത്തുവരുന്നത്. സമൂഹ മനസാക്ഷിയിലുമുണ്ടണ്ട് അയിത്തത്തിന്റെ പ്രേതങ്ങള്‍. തൃശൂരില്‍ നിന്നുതന്നെയാണ് ഏറ്റവും ഒടുവില്‍ അശാന്തനെന്ന കലാകാരന്റെ മൃതദേഹത്തോട് സംസ്‌കാര ശൂന്യതയുടെ കാഴ്ച കണ്ടണ്ടത്. അദ്ദേഹം ഒരു ദലിതനായി പോയി എന്നതായിരുന്നു കുറ്റം. സംഭവത്തില്‍ കേസെടുത്തത് ഒരു ജനപ്രതിനിധിയടക്കമുള്ളവരുടെ പേരിലാണ്.
തൃശൂര്‍ ജില്ലയില്‍ വാക സെന്റ്‌സെബാസ്റ്റ്യന്‍സ് പള്ളിയുടെ സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടണ്ടായത് കുറച്ചുമുന്‍പാണ്. ട്രെയിന്‍ തട്ടിമരിച്ച കോന്നി സ്വദേശി ആര്യയുടെ മൃതദേഹം വീടിന്റെ അടുക്കള പൊളിച്ച് ചിതയൊരുക്കി സംസ്‌കരിച്ചിട്ടും അധികകാലമായിട്ടില്ല. തൃശൂര്‍ ജില്ലയില്‍ പാമ്പൂരിലും കൂര്‍ക്കഞ്ചേരിയിലും മൃതദേഹ സംസ്‌കാരം സംഘട്ടനങ്ങളിലേക്കു വളര്‍ന്നു. പൊതുശ്മശാനങ്ങളില്ലാതെ താമസിക്കുന്ന രണ്ടേണ്ടാ മൂന്നോ സെന്റിലെ കുടിലിലെ മുറിക്കകത്ത് അന്ത്യനിദ്രക്ക് വിധിക്കപ്പെട്ട നിരവധി ദലിത് കുടുംബങ്ങളും ഇവിടെയുണ്ടണ്ട്. മനുഷ്യാവകാശങ്ങളെ കുറിച്ച് വാചാലരാകുന്നതിനിടയിലാണ് മരിച്ചവര്‍ക്കുള്ള അവകാശങ്ങളെക്കുറിച്ച് നാം മറന്നുപോകുന്നത്.മരിച്ചവരുടെ മാന്യമായ സംസ്‌കരണത്തോടെ മാത്രമേ മനുഷ്യാവകാശങ്ങള്‍ പൂര്‍ത്തിയാകുന്നുള്ളൂ എന്ന കാര്യം മറക്കരുത്. ഭരണഘടനയില്‍ മരിച്ചവര്‍ക്കുള്ള അവകാശങ്ങളെക്കുറിച്ച് പറയുന്നില്ലെങ്കില്‍ അടിയന്തരമായി അതെഴുതിച്ചേര്‍ത്തേ മതിയാകൂ. അല്ലാതെ ഒരു പുരോഗമനത്തെക്കുറിച്ചും മിണ്ടണ്ടാന്‍ നമുക്കവകാശമുണ്ടണ്ടാകില്ല.
(അവസാനിച്ചു)


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.