2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മരട് ഫ്‌ളാറ്റ്:ജെയ്ന്‍ ഹൗസിങ് ഉടമയ്ക്കായി ചെന്നൈയില്‍ റെയ്ഡ്

കൊച്ചി: സുപ്രിം കോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റ് ഒന്നിന്റെ നിര്‍മാതാവായ ജെയ്ന്‍ ഹൗസിങിന്റെ ചെന്നൈലെ ഓഫിസില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. ഫ്‌ളാറ്റ് ഉടമയായ സന്ദീപ് മേത്തയെ കണ്ടെത്തുന്നതിനാണ് റെയ്ഡ്.

മേത്തയോടു തിങ്കളാഴ്ച ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശം  നല്‍കിയതിന് പിന്നാലെയാണ് ചെന്നൈയില്‍ റെയ്ഡ് നടത്തിയത്. ക്രൈംബ്രാഞ്ചിന്റെ നീക്കമറിഞ്ഞ മേത്ത ചെന്നൈയില്‍ നിന്ന് കടന്നതായാണ് സൂചന. ഇയാള്‍ക്കായി കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

നിലവില്‍ ഹോളി ഫെയ്ത്ത് ഉടമ സാനി ഫ്രാന്‍സിസ് അടക്കമുള്ളവര്‍ മൂവാറ്റുപുഴ സബ് ജയിലിലാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.