2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

മരടിലെ ഫ്‌ളാറ്റ് പൊളിക്കാനുള്ള വിധി; വീണ്ടും സുപ്രിം കോടതിയെ സമീപിക്കാന്‍ സര്‍വകക്ഷി യോഗ തീരുമാനം

തിരുവനന്തപുരം: മരടിലെ വിവാദ ഫ്‌ളാറ്റ് പൊളിച്ചുനീക്കാനുള്ള വിധിക്കെതിരേ വീണ്ടും സുപ്രിം കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍. വൈകിട്ട് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന് ശേഷമാണ് പുതിയ തീരുമാനമെടുത്തത്. ഫ്‌ളാറ്റുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യങ്ങളും നടപടിക്രമങ്ങളും കോടതിയെ ബോധിപ്പിക്കാനായി എന്തെല്ലാം ചെയ്യാനാകുമെന്ന് തീരുമാനിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു.

ചെയ്യാത്ത തെറ്റിനാണ് സര്‍ക്കാര്‍ പഴികേള്‍ക്കേണ്ടി വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലേക്ക് സര്‍വകക്ഷി സംഘത്തെ അയച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. ഫ്‌ളാറ്റുടമകള്‍ക്ക് പൂര്‍ണ പിന്തുണയാണ് സര്‍വകക്ഷി യോഗത്തില്‍ ലഭിച്ചത്. യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം കക്ഷികളും ഫ്‌ളാറ്റുടമകള്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചു. അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും കെട്ടിട നിര്‍മാതാക്കള്‍ക്കെതിരെയും നടപടി വേണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.