2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഡല്‍ഹിയില്‍ മൃതദേഹം വെട്ടിനുറുക്കി ബാഗുകളിലാക്കി ഉപേക്ഷിച്ച നിലയില്‍

ന്യൂഡല്‍ഹി: തലസ്ഥാനത്ത് നജ്ഫ്ഗഢ് മേഖലയില്‍ മൃതദേഹം വെട്ടിനുറുക്കി രണ്ട് ട്രാവല്‍ ബാഗുകളിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ ശുചീകരണ തൊഴിലാളികളാണ് ബാഗ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ഇവര്‍ പൊലിസിനെ വിവരമറിയിച്ചു.

പൊലിസെത്തി കേസ് രജിസ്റ്റര്‍ ചെയ്ത് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.

ഏകദേശം 35 വയസിനടുത്ത് പ്രായം തോന്നിക്കുന്ന ആളെ തിരിച്ചറിഞ്ഞിട്ടില്ല. മുഖവും കാലുകളും കൈയ്യും വെട്ടിമാറ്റിയ നിലയിലാണെന്ന് പൊലിസ് പറഞ്ഞു.

മൃതദേഹത്തിന്റെ കൈകളില്‍ ഓം എന്ന് പച്ചകുത്തിയതായും ഇത് ആളെ തിരിച്ചറിയാന്‍ സഹായിക്കുമെന്നും പൊലിസ് അറിയിച്ചു.

ബാഗിന് സമീപത്ത് രക്തപ്പാടുകളൊന്നും കണ്ടെത്തിയിട്ടില്ല. അതിനാല്‍തന്നെ മറ്റെവിടെയെങ്കിലും വച്ച് കൊലപാതകം നടത്തി ബാഗ് ഇവിടെ ഉപേക്ഷിച്ചതാവാമെന്നാണ് പൊലിസിന്റെ നിഗമനം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.