2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

മഞ്ചേരി:ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. മഞ്ചേരി പയ്യനാട് ചെറുകുളം കാരേപറമ്പ് മണ്ണയില്‍ അബുവിന്റെ മകന്‍ മുഹമ്മദ് റാഷിദ് (23) ആണ് മരിച്ചത്. പുലര്‍ച്ചെ നാലിന് മഞ്ചേരി കൊരമ്പയില്‍ ആശുപത്രിക്ക് സമീപമാണ് അപകടം. മഞ്ചേരിയിലെ സ്റ്റേഷനറി കടയില്‍ ജോലി ചെയ്തിരുന്ന റാഷിദ് അത്താഴം കഴിച്ചതിന് ശേഷം കടയിലേക്ക് പോകുകയായിരുന്നു. മഞ്ചേരി ഗവ.മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഉച്ചക്ക് ഒന്നിന് ചെറുകുളം ജുമുഅത്ത് പള്ളിയില്‍ നിസ്‌കാരം നടക്കും. കാരേപറമ്പ് ശാഖാ എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറിയാണ് റാഷിദ്. മാതാവ്:ഖദീജ. സഹോദരങ്ങള്‍:റസീന, തസ്‌നീമ, തൗഫീഖ്, ശിബിലി,സാനിജ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News