2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

മഞ്ഞക്കാര്‍ഡില്‍ മഷരാനോക്ക് റെക്കോര്‍ഡ്

മോസ്‌കോ: ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മഞ്ഞക്കാര്‍ഡുകള്‍ എന്ന മോശം റെക്കോര്‍ഡ് ഇനി അര്‍ജന്റീന താരം മഷരാനോയ്ക്ക്. ഇന്നലെ പോഗ്ബയെ ഫൗള്‍ ചെയ്തതിന് ലഭിച്ച മഞ്ഞക്കാര്‍ഡോടെ മഷരാനോയ്ക്ക് ലോകകപ്പ് ചരിത്രത്തില്‍ ഏഴ് മഞ്ഞകാര്‍ഡുകള്‍ ആയി. 

ആദ്യമായാണ് ഒരു താരം ലോകകപ്പില്‍ ഇത്ര മഞ്ഞക്കാര്‍ഡുകള്‍ നേടുന്നത്. ആറ് മഞ്ഞകാര്‍ഡുകള്‍ ഉണ്ടണ്ടായിരുന്ന ഫ്രഞ്ച് ഇതിഹാസം സിദാന്‍, മെക്‌സിക്കോയുടെ ക്യാപ്റ്റന്‍ മാര്‍ക്കസ്, ബ്രസീലിന്റെ ഇതിഹാസ താരം കഫു എന്നിവരെയാണ് മസ്‌കരാനോ മറികടന്നത്. ഇതിനൊപ്പം ഇന്നലത്തെ മഞ്ഞക്കാര്‍ഡ് മഷരാനോയ്ക്ക് അടുത്ത കളിയില്‍ നിന്ന് വിലക്കും നേടിക്കൊടുത്തിരിക്കുകയാണ്. ഇത് ഈ ലോകകപ്പിലെ രണ്ടണ്ടാം മഞ്ഞയാണ് മഷരാനോയ്ക്ക്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.