കുറച്ചു മാസങ്ങളായി വടക്കു-കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം അവിടെയുള്ളവരുടെ ജീവിതത്തെ കാര്യമായി ബാധിച്ചിരിക്കുകയാണ്. ഒഖ്റാം ഇദോബി സിങ് സര്‍ക്കാര്‍ മണിപ്പൂരില്‍ പുതിയ ജില്ലകള്‍ രൂപീകരിക്കാനൊരുങ്ങിയതോടെയാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെടുന്നത്. യുനൈറ്റഡ് നാഗാ കൗണ്‍സിലും നാഗാ സംഘടകളും ചേര്‍ന്നാണ് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്.