2019 October 13 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

മാണി സി കാപ്പന്റെ ആരോപണത്തിന് മറുപടിയുമായി ജോസ് ടോം

കോട്ടയം: ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫും  ബി.ജെ.പിയും തമ്മില്‍ വോട്ട് മറിക്കാന്‍ ധാരണയുണ്ടെന്ന ഇടത് സ്ഥാനാര്‍ഥി മാണി സി.കാപ്പന്റെ ആരോപണത്തിന് മറുപടിയുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം. മാണി സി കാപ്പനാണ് കച്ചവടക്കാരനെന്ന് ജോസ് ടോം പറഞ്ഞു. തനിക്ക് കച്ചവടം അറിയില്ലെന്നും, മഞ്ഞകണ്ണ് ഉള്ളതുകൊണ്ടാണ് ബി.ജെ.പിയുമായി കച്ചവടം ചെയ്തതായി തോന്നുന്നതെന്നും അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് കാപ്പന്‍ നടത്തുന്നതെന്നും ജോസ് ടോം മാധ്യമങ്ങളോട് പറഞ്ഞു.

ഒരോ ബൂത്തിലും ബി.ജെ.പിയുടെ 35 വോട്ട് വീതം യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് നല്‍കാന്‍ ധാരണയായി എന്ന രഹസ്യവിവരം തനിക്ക് ലഭിച്ചിട്ടുണ്ട്. യു.ഡി.എഫിന് പരാജയ ഭീതിയാണ്. അതു കൊണ്ടാണ് ബി.ജെ.പിയുമായി അവര്‍ രഹസ്യ ധാരണ ഉണ്ടാക്കിയതെന്നും കാപ്പന്‍ പറഞ്ഞിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News