2019 August 20 Tuesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനെതിരെ മേനകാ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്ര പരിസ്ഥിതി വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രി മേനകാ ഗാന്ധി രംഗത്ത്. മന്ത്രി പ്രകാശ് ജാവേദ്ക്കറുടെ കീഴിലുള്ള വകുപ്പ് മൃഗങ്ങളെ കൊല്ലാന്‍ ആര്‍ത്തി കാണിക്കുന്നതെന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് മനേക പറഞ്ഞു.

വിള നശിപ്പിക്കുന്ന ആന, കുരങ്ങ്, കാട്ടുപോത്ത്, കാട്ടുപന്നി പോലുള്ള മൃഗങ്ങളെ കൊല്ലാനായി സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കികൊണ്ട് കത്തയച്ച പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടിക്കെതിരെയാണ് മേനക പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുന്നത്.

എന്നാല്‍ കൃഷിനാശമുണ്ടാക്കുന്ന മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നല്‍കിയ പരാതി പരിഗണിച്ച് സംസ്ഥാനങ്ങളുടെ അപേക്ഷ പ്രകാരമാണ് അനുമതി നല്‍കിയതെന്ന് ജാവേദ്കര്‍ പ്രതികരിച്ചു. 2015 ഡിസംബറിലാണ് ജനങ്ങളുടെ ജീവനോ കൃഷിനാശത്തിനോ കാരണമാകുന്ന വന്യമൃഗങ്ങളെ കൊല്ലാമെന്ന മെമോറാന്‍ഡം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.