2018 August 14 Tuesday
വിദ്വാനായിരിക്കുന്നത് കുറ്റമാവുന്നിടത്ത് അജ്ഞത അനുഗ്രഹമാണ്
തോമസ് ഗ്രേ

യു.പിയില്‍ വീണ്ടും ആള്‍ക്കൂട്ടകൊല; മോഷണം ആരോപിച്ച് യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു

മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ ബിജോപുരയില്‍ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. വെള്ളിയാഴ്ച്ച വൈകീട്ടായിരുന്നു സംഭവം. കപില്‍ ത്യാഗി എന്നയാളാണ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്നവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയും രണ്ട് പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു.

രാത്രിയില്‍ വയലില്‍ വച്ച് ത്യാഗിയേയും മറ്റ് രണ്ടു പേരെയും കര്‍ഷകന്‍ സംശയാസ്പദമായ രീതിയില്‍ കാണുകയായിരുന്നു. ഇവര്‍ പാടത്തെ പമ്പ് മോഷ്ടിക്കാനെത്തിയതാണെന്ന് ആരോപിച്ച് നാട്ടുകാരെ വിളിച്ചുകൂട്ടി മര്‍ദ്ദിക്കുകയുമായിരുന്നു. ഇതിനിടെ ത്യാഗിയുടെ കൂടെയുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. പൊലിസ് എത്തി ത്യാഗിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

ജോലിക്കായി പോയ ത്യാഗിയെ മോഷണം നടത്തിയെന്ന് ആരോപിച്ച് ഒരു സംഘം ആക്രമിക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. മറ്റു പ്രതികളെയും ഉടന്‍തന്നെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ത്യാഗിയുടെ ബന്ധുക്കള്‍ ഛപ്ഹര്‍ പൊലിസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി.

സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പ്രദേശത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.