2019 May 19 Sunday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

ഹരിയാന പൊലിസിന്റെ ഏറ്റുമുട്ടലില്‍ യുവാവ് കൊല്ലപ്പെട്ടു, വ്യാജമെന്ന് ദൃക്‌സാക്ഷി

 

മേവാത്ത്: ഹരിയാന മേവാത്തിലെ ബിസ്‌റു ഗ്രാമത്തില്‍ അര്‍ഷാദ് (26) എന്ന യുവാവ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് പൊലിസ്. ബിസ്‌റു ഗ്രാമത്തിലേക്ക് അര്‍ഷാദിലെ അറസ്റ്റ് ചെയ്യാന്‍ വേണ്ടി പോയപ്പോള്‍, തങ്ങള്‍ക്കു നേരെ വെടിവയ്പ്പുണ്ടായെന്നാണ് ഹരിയാന പൊലിസ് പറയുന്നത്. ഇതോടെ, തിരിച്ചും വെടിവയ്പ്പ് നടത്തി. ഇതിനിടെ അര്‍ഷാദ് കൊല്ലപ്പെട്ടുവെന്നും പൊലിസ് പറഞ്ഞു.

എന്നാല്‍, ഇതൊരു വ്യാജ ഏറ്റുമുട്ടലാണെന്നാണ് ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തല്‍. മുസ്‌ലിം മിററാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഷര്‍ഫു എന്നായാളാണ് ഏറ്റുമുട്ടല്‍ നടന്നിട്ടില്ലെന്ന് പറയുന്നത്. അര്‍ഷാദും സുഹൃത്തുക്കളായ ഇക്‌റാം, മുഷ്താഖ്, അസദ്, ടില്ലു എന്നിവര്‍ കുളിച്ച ശേഷം വെയില്‍ കൊള്ളുകയായിരുന്നു. പെട്ടെന്ന് പൊലിസുകാര്‍ കാറിലെത്തി. പൊലിസിനെ കണ്ടതോടെ, എല്ലാവരും എണീറ്റ് ഓടാന്‍ തുടങ്ങി. മൂന്ന് പൊലിസുകാര്‍ ചേര്‍ന്ന് അര്‍ഷാദിനെ പിടിച്ചുവയ്ക്കുകയും നിലത്തിട്ട ശേഷം നാലാമത്തെ പൊലിസ് വെടിവയ്ക്കുകയുമായിരുന്നു- ഷര്‍ഫു പറഞ്ഞു.

 

അസ്മിന എന്ന സ്ത്രീയും ഇതേ വാദത്തോടെ രംഗത്തെത്തി. അര്‍ഷാദിനെ മുഖം നിലത്തുകുത്തിച്ച് കിടത്തുകയും വെടിവയ്ക്കുകയുമായിരുന്നുവെന്ന് അസ്മിന പറഞ്ഞു. അയാളെ കൊല്ലരുതെന്ന് പൊലിസുകാരോട് നിലവിളിച്ചെങ്കിലും, ‘ഇതാരാ നിന്റെ അമ്മാവനാണോ?’ എന്ന് ചോദിക്കുകയാണ് ചെയ്തതെന്നും അസ്മിന പറഞ്ഞു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.