2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

കത്തിയുമായി അയാള്‍ പൊലിസ് സ്റ്റേഷനിലെത്തി; അവിടെ സംഭവിച്ചത്- വീഡിയോ

ഊരിപ്പിടിച്ച കത്തിയുമായി ഒരാള്‍ പൊലിസ് സ്റ്റേഷനില്‍ കയറി കൊലവിളിക്കുന്നു. അയാളെ നേരിടുന്ന തായ് പൊലിസ് നടപടി ലോകത്തിന്റെ അഭിനന്ദനത്തിന് പാത്രമായിരിക്കുകയാണ്.

തായ്‌ലാന്റ് ബാങ്കോക്കിലെ ഹുവേ ക്വാങ് പൊലിസ് സ്റ്റേഷനിലാണ് സംഭവം. കത്തി നീട്ടിപ്പിടിച്ച് ഭീഷണിയുമായി നിന്നയാളെ അനിരുദ്ധ് മാലീ എന്ന പൊലിസുകാരന്‍ അനുനയിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. കത്തിയുമായി നില്‍ക്കുന്നയാളുടെ നേരെ മുമ്പിലിരുന്ന് സമാധാനത്തോടെ സംസാരിക്കുകയും അനുനയിപ്പിച്ച് കത്തി കൈക്കലാക്കുകയും ചെയ്തു.

 

 

പിന്നീട് നടന്നതാണ് അമ്പരപ്പിക്കുന്നത്. കത്തി പിടിച്ചിരുന്നയാളെ പൊലിസുകാരന്‍ കെട്ടിപ്പിടിക്കുകയും ചെയ്തു. പിന്നീട് ഇയാളെ സമീപത്തെ കസേരയില്‍ ഇരുത്തി. പൊലിസിന് നന്ദിപൂര്‍വ്വം കൈകൂപ്പുമ്പോള്‍ അറിയാതെ ആഗ്രഹിച്ചു പോവും, നമ്മുടെ പൊലിസ് സ്റ്റേഷനുകളൊക്കെ എന്നെങ്കിലുമൊക്കെ ഇങ്ങനെയാവുമോയെന്ന്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.