2020 August 05 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പശു ഭീകരര്‍ വീണ്ടും: യുവാവിനെ ഹാമര്‍ കൊണ്ട് അടിച്ചവശനാക്കി, നോക്കിനിന്ന് പൊലിസ്

  • സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തില്ല
  • പിടിച്ചെടുത്ത ബീഫ് ഹരിയാന പൊലിസ് പരിശോധനയ്ക്ക് അയച്ചു

 

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തിന് തൊട്ടടുത്ത് നിയമം തെരുവ് കയ്യേറുന്ന കാഴ്ച. പശുവിറച്ചി കടത്തിയെന്നാരോപിച്ച് യുവാനിനെതിരെ ‘ആള്‍ക്കൂട്ടം’ ഹാമര്‍ കൊണ്ടും മറ്റായുധങ്ങള്‍ക്കും ക്രൂരമായി മര്‍ദനം അഴിച്ചുവിട്ടു. ഹരിയാന പൊലിസ് സ്ഥലത്തുണ്ടായെങ്കിലും ഇതെല്ലാം നോക്കിനിന്നു. സംഭവത്തില്‍ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുകയാണ്. ലുഖ്മാന്‍ എന്നയാളാണ് ആക്രമിക്കപ്പെട്ടത്.

വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിയോടെ ഗുരുഗാവിലാണ്് സംഭവം. ബഹുരാഷ്ട്ര സോഫ്റ്റ് വെയര്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിനടുത്താണ് ക്രൂരമായ അക്രമം നടന്നത്. ലുഖ്മാന്‍ ഓടിച്ചിരുന്ന പിക്അപ്പ് വാന്‍ ചെയ്‌സ് ചെയ്ത് തടയുകയും ക്രൂരമായി അക്രമിക്കുകയുമായിരുന്നു.

2015 ല്‍ ദാദ്രിയില്‍ അഖ്‌ലാഖിനെ ബീഫിന്റെ പേരില്‍ മര്‍ദിച്ചു കൊലപ്പെടുത്തിയതിനു സമാനമായാണ് ഈ കേസും പൊലിസ് കൈകാര്യം ചെയ്തിരിക്കുന്നത്. ദാദ്രിയിലെ പോലെ തന്നെ ബീഫ് പരിശോധനയ്ക്ക് അയക്കുകയാണ് പൊലിസ് ചെയ്തിരിക്കുന്നത്. എന്നാല്‍ സംഭവത്തില്‍ വീഡിയോ പുറത്തുവന്നിട്ടു പോലും പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തിട്ടില്ല.

പിക്ക്അപ്പ് വാന്‍ ചെയ്‌സ് ചെയ്‌തെത്തി ലുഖ്മാനെ വലിച്ചിടുകയും മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് വാനില്‍ ബാദ്ഷാപുര്‍ ഗ്രാമത്തിലേക്ക് തിരിച്ചുകൊണ്ടുപോവുകയും അവിടെവച്ചും മര്‍ദനം തുടരുകയും ചെയ്തു. അതിനു ശേഷം മാത്രമാണ് പൊലിസ് തടഞ്ഞത്. അതുവരെ പൊലിസ് നോക്കിനില്‍ക്കുന്നതും പൊലിസ് ഉണ്ടായിരിക്കെ ഒരു പേടിയുമില്ലാതെ ആളുകള്‍ ക്രൂരമായി മര്‍ദിക്കുന്നതും വീഡിയോയില്‍ കാണാം.

നൂഹ് വാസിയായ ലുഖ്മാന്‍ ഘസേരയില്‍ നിന്ന് സമീപത്തുള്ള കടയിലേക്ക് പോത്തിറച്ചി കൊണ്ടുപോവുകയായിരുന്നു. ഇതാണ് പശുവിറച്ചിയെന്നാരോപിച്ച് വഴിയില്‍ തടയുകയും മര്‍ദിച്ചവശനാക്കുകയും ചെയ്തത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.