2019 February 18 Monday
എന്റെ കാലിന്റെ ഗതിനിയന്ത്രിക്കുന്നത് ഒരു വിളക്കാണ്. അത് എന്താണെന്നോ? അനുഭവദീപം! -പാട്രിക് ഹെന്റി

മമ്പാട് പൊങ്ങല്ലൂരില്‍ ഭൂചലനമെന്ന് സംശയം

നിലമ്പൂര്‍: മമ്പാട് പൊങ്ങല്ലൂരില്‍ ഭൂചലനമെന്ന് സംശയം. ചില വീടുകള്‍ക്ക് നേരിയ വിള്ളല്‍ കണ്ടെത്തി . മൂന്നു തവണ ഭൂചലനമുണ്ടായതായി പറയുന്നു.രാത്രി ഒമ്പതരയോടെയാണ് സംഭവം പുറലോകമറിയുന്നത്. നിലമ്പൂര്‍ തഹസില്‍ദാര്‍, മമ്പാട് നിലമ്പൂര്‍ വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.

പൊങ്ങല്ലൂര്‍ പൂച്ചപ്പാറ എന്ന സ്ഥലത്ത് ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ഉയര്‍ന്ന പ്രദേശത്ത് വൈകിട്ട് 5:15 ന് ഒരു വലിയ ശബ്ദം കേള്‍ക്കുകയും ഈ പ്രദേശത്തെ 10ാംളം വീടുകളില്‍ വിറയല്‍ അനുഭവപ്പെട്ടതായും പ്രദേശവാസികള്‍ പറഞ്ഞു.

സയിദ് മുഹമ്മദ് താണിയം പാടം എന്ന ആളുടെ വീടിന്റെ ചുമര്‍ വിണ്ട് കീറി വീടിന്റെ മറ്റുള്ള ഭാഗങ്ങളിലും വിള്ളല്‍ കാണുന്നുണ്ട്. തൊട്ടടുത്ത മറ്റൊരു വീടായ പറമ്പന്‍ അലവിയുടെ വീട്ടിലും വിറയല്‍ അനുഭവപ്പെട്ടതായും വലിയ ശബ്ദം കേട്ടതായും പറഞ്ഞു. തഹസീല്‍ദാറും സംഘവും എത്തി സ്ഥലം സന്ദര്‍ശിച്ചു. പ്രദേശവാസികളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറി നില്‍ക്കാനും ശനിയാഴ്ചവിദഗ്ധ പരിശോധനയ്ക്ക് ബന്ധപ്പെട്ടവരെ അറിയിച്ച് സ്ഥലം സന്ദര്‍ശിക്കുമെന്നും നിലമ്പൂര്‍ തഹസീല്‍ദാര്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.