2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആര്‍.എസ്.എസിന് വേണ്ടി പ്രവര്‍ത്തിക്കുന്നു; നാളത്തെ മോദിയുടെ റാലി കഴിയാന്‍ കാത്തിരിക്കുകയായിരുന്നോ കമ്മിഷനെന്നും മമത

 

കൊല്‍ക്കത്ത: നിശ്ചിത സമയത്തിനും മുന്‍പേ പ്രചാരണം അവസാനിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ അതിരൂക്ഷമായി വിമര്‍ശിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണണൂല്‍ നേതാവുമായ മമതാ ബാനര്‍ജി. പ്രചാരണം അവസാനിപ്പിക്കാന്‍ മാത്രം ഗുരുതരമാണ് ബംഗാളിലെ അവസ്ഥയെങ്കില്‍ എന്തിനാണ് നാളെ രാത്രി വരെ കമ്മിഷന്‍ കാത്തിരുന്നത്? മോദി നാളെ ബംഗാളില്‍ പ്രസംഗിക്കുന്നത് കൊണ്ടാണോ? സാധാരണ പ്രചാരണ വിലക്കുകള്‍ തുടങ്ങുന്നത് വൈകീട്ട് അഞ്ചുമണിക്കാണ്. എന്നാല്‍, ബംഗാളില്‍ ഇത് രാത്രി പത്ത് മണിക്കായി. കാരണം വൈകീട്ട് ആറുമണിക്ക് ഡുംഡുമില്‍ മോദിയുടെ റാലിയുണ്ട്- മമത ആരോപിച്ചു.
ആര്‍.എസ്.എസിന് വേണ്ടിയാണ് കമ്മിഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും മമത ആരോപിച്ചു. സംഘര്‍ഷത്തിന്റെ പേരിലാണ് നടപടിയെടുക്കുന്നതെങ്കില്‍ അതിന് തുടക്കമിട്ട ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാക്കെതിരെയാണ് നടപടി വേണ്ടത്. അമിത്ഷാക്ക് കാരണംകാണിക്കല്‍ നോട്ടീസ് പോലും നല്‍കിയില്ല. അമിത്ഷാ ഇന്ന് ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം വിളിച്ച് കമ്മിഷനെ വിരട്ടി. അത് കണ്ട് പേടിച്ചിട്ടാണോ ഇപ്പോഴത്തെ നടപടി?- മമത ചോദിച്ചു.
പണ്ഡിറ്റ് വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തവര്‍ക്ക് പുരസ്‌കാരം നല്‍കുകയാണ് കമ്മിഷന്‍ ചെയ്തത്. സംസ്ഥാന സര്‍ക്കാരുമായി ഒന്നും കൂടിയാലോചിക്കാതെയാണ് നിങ്ങളുടെ നടപടി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.