2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

അമിത്ഷാ വിളിച്ച യോഗത്തില്‍ നിന്ന് വിട്ടുനിന്ന് മമതയും കെ.സി.ആറും

 

ന്യൂഡല്‍ഹി: മാവോയിസ്റ്റ്, നക്‌സല്‍ ഓപ്പറേഷനുകളെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വിളിച്ച യോഗത്തില്‍ സംബന്ധിക്കാതെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവും.

നക്‌സല്‍ ഭീഷണിയുള്ള 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും പൊലിസ് മേധാവിമാരുടെയും യോഗമാണ് അമിത്ഷാ വിളിച്ചുചേര്‍ത്തത്. ഇത്തരത്തില്‍ അദ്ദേഹം വിളിച്ചുചേര്‍ക്കുന്ന ആദ്യ യോഗമാണിത്.

മമത പകരക്കാരനായി ചീഫ് സെക്രട്ടറിയെയും ഡി.ജി.പിയെയും അയച്ചപ്പോള്‍ കെ.സി.ആര്‍ ആരെയും അയച്ചില്ല. അനൗദ്യോഗിക പരിപാടിയിലാണ് കെ.സി.ആര്‍ എന്നാണ് അറിയുന്നത്.

അതേസമയം, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും യോഗത്തില്‍ സംബന്ധിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ യാത്ര നടക്കുന്നുണ്ട്. അതേത്തുടര്‍ന്നാണ് അദ്ദേഹം യോഗത്തിന് എത്താത്തതെന്നാണ് റിപ്പോര്‍ട്ട്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News